ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഓറിയന്റേഷൻ സെഷനിൽനിന്ന്.
മനാമ: ഈ വര്‍ഷത്തെ സി.ബി.എസ്.ഇ. പരീക്ഷയില്‍ പങ്കെടുക്കുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ വെര്‍ച്വല്‍ പരീക്ഷാ ഓറിയന്റേഷന്‍ സെഷന് നടത്തി. കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ബോര്‍ഡ് പരീക്ഷ നടത്താനിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട അവരുടെ സംശയങ്ങള്‍ വ്യക്തമാക്കുന്നതിനുമായിട്ടാണ് സെഷന് നടത്തിയത്. മൈക്രോസോഫ്റ്റ് ടീം ലൈവ് വഴിയാണ് പ്രോഗ്രാം നടത്തിയത്.
തത്സമയ സെഷനില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അവരുടെ ചോദ്യങ്ങള്‍ ഉന്നയിച്ചു. സ്കൂള്‍ അധികൃതര്‍ സംശയനിവാരണം നടത്തി. ഡോ. ബാബു രാമചന്ദ്രനാണ് ജനറല്‍ കൗണ്‍സിലിങ് സെഷന് നടത്തിയത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ മാനസികാരോഗ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
ബോര്‍ഡ് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ പ്രിന്‍സിപ്പല്‍ വി ആര് പളനിസ്വാമി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. വൈസ് പ്രിന്‍സിപ്പല്‍ ആനന്ദ് നായര്‍ പഠന സമയം വിനിയോഗിക്കുന്നതിനും പരമാവധി പ്രയോജനപ്പെടുത്തുന്നതിനും വേണ്ട നിദേശങ്ങള്‍ നല്കി. ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ് നടരാജന് സി ബി എസ് ഇ പരീക്ഷകള്‍ സുഗമമായി നടത്താനുള്ള ക്രമീകരണങ്ങളെക്കുറിച്ച് സംസാരിച്ചു. സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു. പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ സെഷന് മാര്‍ച്ച് 21 നു നടക്കും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..