പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ ഡോ. രവി പിള്ള ആശംസയറിയിച്ചു


ഡോ. രവി പിള്ള

മനാമ: കഴിഞ്ഞ ദിവസം ബഹ്റൈന്‍ പ്രധാനമന്ത്രിപദം ഏറ്റെടുത്ത കിരീടാവകാശി ഹിസ് റോയല്‍ ഹൈനസ്സ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ പ്രമുഖ വ്യവസായിയും ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. രവി പിള്ള ആശംസയറിയിച്ചു.

രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനും പുരോഗതിക്കും വികസനത്തിനുമായി പ്രവര്‍ത്തിക്കാന്‍ പ്രിന്‍സ് സല്‍മാനു കഴിയട്ടെയെന്നും ഹമദ് രാജാവ് അദ്ദേഹത്തില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ രാജ്യം പുരോഗതിയില്‍നിന്നു പുരോഗതിയിലേക്കു കുതിക്കട്ടെയെന്നും രവി പിള്ള ആശംസിച്ചു.

രാജ്യം നാല്‍പത്തിയൊമ്പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്ന പ്രിന്‍സ് സല്‍മാന് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നുവെന്നും രവി പിള്ള സന്ദേശത്തില്‍ സൂചിപ്പിച്ചു.

രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതില്‍ പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് മുന്നേറാനുള്ള കഴിവ് പ്രിന്‍സ് സല്‍മാന് എന്നുമുണ്ടാകുമെന്നു ഹമദ് രാജാവ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പ്രിന്‍സ് സല്‍മാനെ അഭിനന്ദിച്ചുകൊണ്ടുള്ള രാജകുടുംബാംഗങ്ങളുടെയും വിവിധ മന്ത്രിമാരുടെയും നയതന്ത്രപ്രമുഖരുടേയും ആശംസാപ്രവാഹം തുടരുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented