
അന്‍പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ ടിക്കറ്റ് നിരക്ക് കൊടുക്കേണ്ട അവസ്ഥയാണുളളത്. കൊവിഡ് ഭീതി മൂലം നാട്ടില്‍ പോയവരും ലീവിനു പോയവരും വിമാനം കിട്ടാതെ കുടുങ്ങി പോയവരും അടക്കം നൂറുകണക്കിന് ആളുകള്‍ വിസ തീരാറായും ലീവ് തീര്ന്നും മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന സാഹചര്യമാണുളളത്.
യുഎഇ അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുവാന്‍ സാധാരണ നിരക്കും ബഹ്റൈനിലേക്ക് ഉയര്‍ന്ന നിരക്കും എന്നത് നീതീകരിക്കാനാകില്ല. ഇത് സംബന്ധിച്ച ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൂട്ടമായി മെയില്‍ സന്ദേശം അയക്കാനും എംപി മാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കും മേയില്‍ അയക്കുവാനും ഫോണിലൂടെ ബന്ധപ്പെട്ട് ആവശ്യം ഉന്നയിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് സോഷ്യല്‍ മീഡിയ കാമ്പയിനും നടത്തുവാന്‍ സംഘടന തീരുമാനിച്ചതായി പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്, ട്രഷറര്‍ നിതീഷ് ചന്ദ്രന് എന്നിവര്‍ അറിയിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..