മൂസാ കെ. ഹസൻ, സിദ്ദീഖ് മക്കരപ്പറമ്പ്.
മനാമ: സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റി രൂപവത്കരണവും ഭാരവാഹികളുടെ പ്രഖ്യാപനവും നടന്നു. വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഗണേശ് വടേരി പരിപാടി ഉദ്ഘാടനം ചെയ്തു.
സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി കണ്‍വീനര്‍ എ.എം. ഷാനവാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങളെക്കുറിച്ച് വെല്‍ഫയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി.സി. ജാഫര്‍ മാസ്റ്റര്‍ വിശദീകരിച്ചു.
സോഷ്യല്‍ വെല്‍ഫെയര്‍ മലപ്പുറം ജില്ലാ ഭാരവാഹികളുടെ പ്രഖ്യാപനം സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ബഹ്‌റൈന്‍ പ്രസിഡന്റ് ബദ്‌റുദ്ദീന്‍ പൂവാര്‍ നിര്‍വഹിച്ചു. മൂസ കെ ഹസന്‍ സ്വാഗതവും സിദ്ദീഖ് മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളായി മൂസാ കെ. ഹസന്‍ (പ്രസിഡന്റ്), സിദ്ദീഖ് മക്കരപ്പറമ്പ് (ജന. സെക്രട്ടറി), മുഹമ്മദലി മലപ്പുറം (ട്രഷറര്‍), ഷാജി മാസ്റ്റര്‍ (വൈസ് പ്രസിഡന്റ്), റഫീഖ് മണിയറ (അസി. സെക്രട്ടറി), ജഅ്ഫര്‍ പൂളക്കല്‍ (മീഡിയ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അലി അശ്‌റഫ്, നിയാസ് മഞ്ചേരി, ഇജാസ് മൂഴിക്കല്‍, സജീബ്, മുഹമ്മദ് സക്കീര്‍ പൂപ്പലം, അബ്ദുല്‍ ഹഖ്, ഷാഹുല്‍ ഹമീദ്, സുബൈദ മുഹമ്മദലി, യൂനുസ് രാജ്, ശുഐബ് ചേന്നര, ഫസലു റഹ്മാന്‍ പൊന്നാനി, റശീദ മുഹമ്മദലി, ഫാഹിസ ടീച്ചര്‍, നസീം ജൗഹര്‍, ഹാരിസ് കീഴുപറമ്പ്, അബ്ദുല്‍ഹകീം താനൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..