വേള്‍ഡ് മലയാളി കൗണ്‍സില്‍ ടോസ്റ്റ് മാസ്റ്റേഴ്‌സ് നാനൂറാമതു മീറ്റിങ് സംഘടിപ്പിച്ചു


വേൾഡ് മലയാളി കൗൺസിൽ ടോസ്റ്റ് മാസ്റ്റേഴ്‌സിന്റെ നാനൂറാമതു മീറ്റിങ്ങിൽനിന്ന്.

മനാമ: ബഹ്റൈനിലെ ഏറ്റവും പഴക്കം ചെന്ന ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് ആയ വേള്‍ഡ് മലയാളി കൗണ്‍സില്‍ ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് സംഘടിപ്പിച്ച നാനൂറാമതു മീറ്റിങ് ശ്രദ്ധേയമായി.

സെപ്തംബര്‍ പതിനൊന്നിന് വൈകീട്ട് നാലു മുതല്‍ ആറര മണിവരെ ഓണ്‍ലൈനില്‍ നടന്ന സിമ്പോസിയത്തില്‍ മുഘ്യ പ്രഭാഷകനായി പങ്കെടുത്തത് ബഹ്റൈനിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. മോഹന്‍ കുമാറാണ്.

ഡികോഡിങ് ലീഡര്‍ഷിപ് എന്ന വിഷയത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണത്തില്‍ തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും പങ്കു വെച്ചത് അംഗങ്ങള്‍ക്ക് പുതിയൊരനുഭവമായി.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ തുര്‍ക്കി അല്‍ ബറക ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മേലിക്‌സ ഉതകൂ, ഐ തോട്ട് അഡൈ്വസറി സ്ഥാപകന്‍ ശ്യാം ശേഖര്‍, ഗള്‍ഫ് ഡ്രില്ലിങ് ഇന്റര്‍നാഷണല്‍ ഐ.ടി. ഗവര്‍ണന്‍സ് ഫൈസല്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.

കൂടാതെ ക്‌ളബ്ബിലെ പ്രമുഖ പ്രഭാഷകരായ മുരളി ഉദയകാന്ത്, അബ്ദുല്‍ റഹീം എന്നിവരും സംസാരിച്ചു. ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്‌ളബ്ബിന്റെ ചരിത്രവും നേട്ടങ്ങളും പ്രതിപാദിച്ചുകൊണ്ടുള്ള വിഡിയോ പ്രസന്റേഷനും ഉണ്ടായിരുന്നു.

ബഹ്‌റൈന്‍ പെട്രോളിയം കമ്പനി മുന്‍ ജനറല്‍ മാനേജര്‍ ഹുസൈന്‍ അല്‍ അന്‍സാരിയടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികളും ടോസ്റ്റ്മാസ്റ്റേഴ്‌സ് ഡിസ്ട്രിക്റ്റ്, ഡിവിഷന്‍ ഭാരവാഹികളും മുന്‍ അംഗങ്ങളുമായി നിരവധിപേര്‍ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section




Most Commented