
-
മനാമ: കോവിഡിനെ തുടര്‍ന്ന് ബഹ്റൈന്‍ റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് നടത്തിവരുന്ന 'ഫീനാ ഖൈര്‍' ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഭക്ഷണ കിറ്റുകള്‍ അധികൃതര്‍ സമസ്ത ബഹ്റൈന്‍ കൈമാറി.
കാപിറ്റല്‍ ഗവര്‍ണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ്ങ് ആന്‍ഡ് പ്രോജെക്ട്സ് മാനേജ്മെന്റ് ഭാരവാഹികളില്‍ നിന്നും സമസ്ത ബഹ്റൈന്‍ ഭാരവാഹികളായ എസ്.എം അബ്ദുല്‍ വാഹിദ്, അശ്റഫ് കാട്ടില്‍ പീടിക എന്നിവരാണ് ഭക്ഷണ കിറ്റുകള്‍ ഏറ്റുവാങ്ങിയത്.
ബഹ്റൈന്‍ യുവജന ക്ഷേമ വിഭാഗം തലവനും ആര്.എച്ച്.എഫ്. ചെയര്‍മാനുമായ ഹിസ് ഹൈനസ് ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല് ഖലീഫ തുടങ്ങിവെച്ച 'ഫീനാ ഖൈര്‍'(ഞങ്ങളില്‍ നന്മയുണ്ട്) എന്ന പദ്ധതിയുടെ ഭാഗമായാണ് 'വീട്ടിലേക്കുള്ള ഭക്ഷണം' എന്ന പേരില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു വരുന്നത്.
കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ തങ്ങളുടെ പൗരന്മാരെ ചേര്‍ത്തു പിടിക്കുകയാണ് ബഹ്റൈന്‍. 'ഫീനാ ഖൈര്‍' അതില്‍ ഒരു സുപ്രധാന പദ്ധതിയാണ്.
രാജ്യത്തെ വിവിധ പ്രവാസി സംഘടനകള്‍ ഉള്‍പ്പെടെ നേരിട്ടും അല്ലാതെയും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു വരുന്നുണ്ട്. ഇത്തരം അനിവാര്യ ഘട്ടങ്ങളില്‍ പ്രവാസികളടക്കമുള്ള, രാജ്യത്തെ പൗരന്മാരെയെല്ലാം ചേര്‍ത്തു പിടിക്കുന്ന രാജ്യത്തെയും ഭരണ നേതൃത്വത്തെയും അഭിനന്ദിക്കുന്നതായും അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതായും സമസ്ത ബഹ്റൈന്‍ നേതാക്കള്‍ അറിയിച്ചു.
ഓരോ ഘട്ടത്തിലും സമസ്തയിലെത്തിക്കുന്ന ഭക്ഷണ കിറ്റുകള്‍ സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫ്. സന്നദ്ധ വിഭാഗമായ വിഖായയുടെയും നേതൃത്വത്തിലാണ് അര്‍ഹരിലേക്ക് എത്തിക്കുന്നത്.
പ്രവാസികള്‍ക്കിടയില്‍ കിറ്റു വിതരണം നടത്തുന്നതോടൊപ്പം പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്ത് പിടിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ സമസ്തയുടെ നേതൃത്വത്തില്‍ തുടരുമെന്നും, ബഹ്റൈനില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കെല്ലാം സമസ്തയുടെ പ്രവര്‍ത്തകരുമായി ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..