
പ്രിന്‍സിപ്പല്‍ സെക്രട്ടറി സസ്പെന്‍ഡ് ചെയ്യപ്പെട്ടതോടു കൂടി കള്ളക്കടത്തു സംഘത്തിനു മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം മറ നീക്കി പുറത്തു വന്നിരിക്കുകയാണ്.
കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തു ഗൂഡാലോചന കേന്ദ്രമായ വാര്‍ത്ത ലോകത്താകമാനം മലയാളികള്‍ക്ക് ലജ്ജാകരമായി തീര്‍ന്നിരിക്കുകയാണ്. പ്രതികളെ സംരക്ഷിക്കുവാന്‍ കോവിഡ് മഹാമാരിയെ മറയാക്കി മുഖ്യമന്ത്രി ദിവസങ്ങളായി നടത്തി വന്നിരുന്ന എല്ലാ കപട നാടകങ്ങളും പൊളിഞ്ഞിരിക്കുകയാണ്. ദിവസങ്ങളായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തികൊണ്ട് വന്ന എല്ലാ ആരോപണങ്ങളും ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തു കേസില്‍ അന്വേഷണവിധേയമാകുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലും, മുഖ്യമന്ത്രി നേരിട്ടു കൈകാര്യം ചെയ്യുന്ന ഐടി വകുപ്പിലും ജോലി ചെയ്യുന്ന കൂടതല്‍ പേര് കേസില്‍ പ്രതിപ്പട്ടികയില്‍ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു ദിവസം പോലും മുഖ്യമന്ത്രിക്കസേരയില്‍ തുടരുവാന്‍ പിണറായി വിജയന് അര്‍ഹതയില്ല. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജി വെച്ച് കഴിഞ്ഞ നാലര വര്‍ഷമായി നടന്നു വരുന്ന എല്ലാ ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്ന് ഒ ഐ സി സി ആവശ്യപ്പെട്ടു .
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..