നാടണയാന്‍ പ്രതിസന്ധിയിലായവര്‍ക്ക് സ്‌നേഹ സ്പര്‍ശമായി വെല്‍കെയര്‍


അശോക് കുമാര്‍

വെൽകെയർ പ്രവർത്തകർ വിനോദിനുള്ള ടിക്കറ്റ് കൈമാറുന്നു

മനാമ: നാട്ടിലേക്ക് മടങ്ങാന്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ 'നാടണയാന്‍ പ്രതിസന്ധിയിലായവര്‍ക്ക് സ്‌നേഹ സ്പര്‍ശമായി വെല്‍കെയര്‍' എന്ന പേരില്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സേവന വിഭാഗമായ വെല്‍കെയര്‍ പ്രഖ്യാപിച്ച ഒന്നാംഘട്ട എയര്‍ടിക്കറ്റ് കോഴിക്കോട് പയ്യോളി സ്വദേശി വിനോദിന് നല്‍കി.

ഏറെ നാളായി ബഹ്‌റൈനില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം തുടര്‍ചികില്‍സക്കായി ഇന്നലെ കോഴിക്കോടേക്ക് യാത്ര തിരിച്ചു. സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഏറിയാട്, വൈസ്. പ്രസിഡന്റ് മുഹമ്മദലി മലപ്പുറം, നിഷാദ് ഇരിങ്ങാലക്കുട, ഷാക്കിര്‍ കൊടുവള്ളി എന്നിവര്‍ വിനോദിനുള്ള ടിക്കറ്റ് കൈമാറി.

കഴിഞ്ഞ മൂന്ന് മാസത്തോളമായി വിനോദ് ജോലി ചെയ്തിരുന്ന കമ്പനി അടഞ്ഞുകിടക്കുകയാണ്. ശമ്പളവും ജോലിയുമില്ലാതെ അസുഖ ബാധിതനായ് റൂമില്‍ കഴിഞ്ഞ വിനോദിന് ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളും വെല്‍കെയര്‍ വോളണ്ടിയര്‍മാരുമാണ് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കി വന്നത്.

ഒന്നാം ഘട്ടത്തില്‍ വെല്‍കെയര്‍ ബഹ്‌റൈന്‍ 10 ടിക്കറ്റുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് ദുരിതം മൂലം ജോലിയും വരുമാനവും നഷ്ടമായ മടക്കയാത്രക്കുള്ള എംബസിയുടെ ലിസ്റ്റില്‍ അവസരമൊരുങ്ങിയവരില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്കാണ് വെല്‍കെയര്‍ സൗജന്യ ടിക്കറ്റ് നല്‍കുന്നത്.

ചെറിയ വരുമാനമുള്ളവര്‍, ലേബര്‍ ക്യാമ്പില്‍ കഴിയുന്നവര്‍, ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, അടിയന്തരമായി നാട്ടില്‍ ചികിത്സക്ക് പോകാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ തുടങ്ങിയവരില്‍ നിന്ന് അര്‍ഹരായവരെ നേരിട്ട് കണ്ടെത്തുകയാണ് ചെയ്യുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഒന്നാംഘട്ടത്തില്‍ പ്രഖ്യാപിച്ച 300 പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് ഈ സൗജന്യ ടിക്കറ്റ്. തനിക്ക് പ്രയാസകരമായ ഘട്ടത്തില്‍ ചെയ്തുതന്ന എല്ലാ സേവനങ്ങള്‍ക്കും സൗജന്യ ടിക്കറ്റ് നല്‍കിയതിനും നന്ദി അറിയിച്ച് വിനോദ് നാട്ടിലെത്തി.

അതേസമയം മൂന്ന് മാസത്തിലേറെയായി ജോലിയില്ലാതെ വരുമാനം നിലച്ച പ്രവാസികള്‍ക്ക് മടക്ക യാത്രക്കുള്ള ടിക്കറ്റ് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും ലഭ്യമാമാക്കുവാന്‍ ഇന്ത്യന്‍ എംബസി അടിയന്തിര നടപടി സ്വീകരിക്കണമെന്നും സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുന്നവരോട് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത് നീതീകരിക്കാനാവില്ലയെന്നും, നിലവിലെ ചട്ടമനുസരിച്ച് തന്നെ ഇത്തരത്തില്‍ ഫണ്ട് വിനിയോഗിക്കാവുന്നതാണെന്നും ഇതിനാവശ്യമായ അപേക്ഷാ ഫോറം എംബസിയുടെ വെബ് സൈറ്റില്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ തങ്ങള്‍ക്ക് ടിക്കറ്റ് നല്‍കണം എന്ന് എംബസിയോട് അപേക്ഷിക്കണമെന്ന് സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented