Representative image: Photo: Mathrbhumi Archives
മനാമ: അത്യാവശ്യമായി നാട്ടിലേക്ക് യാത്ര ചെയ്യേണ്ട ബഹ്റൈനിലെ പ്രവാസി മലയാളികള്‍ക്കായി ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപ്പിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും അറിയിച്ചു.
പലതരം ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോകേണ്ട ആളുകളുടെ നിലവിലുള്ള സാഹചര്യത്തിലെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ്
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതെന്നും ആ ശ്രമം ഫലം കണ്ടത്തില്‍ സന്തോഷമുണ്ടെന്നും രാധാകൃഷ്ണപിള്ള മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു .
ബഹറിനില്‍ നിന്നും കൊച്ചിയിലേക്കാണ് വിമാന സര്‍വീസ് ഏര്‍പ്പെടുത്തിയത്. യാത്രാ ചിലവുകള്‍ വഹിക്കാന്‍ തയ്യാറുള്ള ആളുകള്‍ എത്രയും പെട്ടെന്ന് താഴെ കൊടുത്തിരിക്കുന്ന സമാജം പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
ദേവദാസ് കുന്നത്ത് 39449287
ശരത് നായര്‍ 39019935
പോള്‍സണ്‍ 39165761
കെ ടി സലിം 33750999
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..