
Representative image: Photo: Mathrbhumi Archives
മനാമ:വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കോഴിക്കോട്ടേക്കുള്ള ഫ്ലൈറ്റ് ചൊവ്വാഴ്ച പുറപ്പെടും. 28നു കൊച്ചിയിലേക്ക് പുറപ്പെടുന്ന ഫ്ലൈറ്റിലെക്കുള്ള ടിക്കറ്റുകള്‍ ഇന്നലെ മുതല്‍ വിതരണം ചെയ്തു തുടങ്ങിയെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
ഇന്ന് കോഴിക്കോട്ടുക്കു യാത്ര ചെയ്യുന്നത് 177 യാത്രക്കാരാണ്. അതേസമയം ഇന്ന് കോഴിക്കോട്ടുനിന്ന് ബഹ്റൈനിലേക്കുള്ള ഫ്ലൈറ്റില്‍ തിരക്ക് കുറവാണ്. നൂറു പേര് മാത്രമാണ് ബുക്ക് ചെയ്തിട്ടുള്ളത്. നാട്ടില്‍നിന്നും ബഹ്റൈനിലേക്കു വരാനുള്ളവരുടെ എണ്ണം വളരെ കുറവയാണ് കാണുന്നത്.
അതെ സമയം, നാട്ടിലേക്കു യാത്ര ചെയ്യുന്നവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് വളരെ സുതാര്യമായാണെന്നും, അര്‍ഹരായവര്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കിയിട്ടുള്ളതെന്നും ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫായേഴ്സ് നോര്‍ബു നേഗി മാതൃഭൂമിയോട് പറഞ്ഞു.
മറിച്ചുള്ള പ്രചാരണങ്ങളില്‍ കഴമ്പില്ല. ലിസ്റ്റ് തീരുമാനിക്കുന്നതും എംബസി തന്നെയാണ്. വ്യക്തികള്‍ ടിക്കറ്റിനു അപേക്ഷിക്കുന്നത് പോലെ തന്നെ ഏതാനും സംഘടനകളും ലിസ്റ്റ് നല്കിയിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ അതില്‍ അര്‍ഹരായവര്‍ക്ക് മാത്രമാണ് ഇനിയുള്ള ഫ്ലൈറ്റുകളില്‍ സീറ്റ് നല്‍കുന്നത്.
മെയ് 26, 28, 30, ജൂണ്‍ 1, 2 എന്നീ തീയതികളിലാണ് നാട്ടിലേക്കുള്ള ഫ്ലൈറ്റുകള്‍. ഇവയെല്ലാം കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ്. മറ്റു സെക്ടറുകളിലേക്കുള്ള ഫ്ലൈറ്റുകളുടെ കാര്യത്തില്‍ ഇനിയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന ഫ്ലൈറ്റിലെക്കുള്ള ടിക്കറ്റുകള്‍ മുഴുവന്‍ നല്‍കിക്കഴിഞ്ഞു. നടപടികള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച കൊച്ചിയിലേക്ക് പുറപ്പെടുന്ന ഫ്ലൈറ്റിലെക്കുള്ള ടിക്കറ്റുകള്‍ ഇന്നലെ കൊടുത്തു തുടങ്ങി.
നാട്ടിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റിനുള്ള ഡിമാന്‍ഡ് കുറയാനാണു സാധ്യത. ഇരുപതിനായിരത്തോളം പേര് നാട്ടില്‍ പോകാനായി ഇന്ത്യന്‍ എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പലരും രണ്ടു തവണ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ യാത്ര ചെയ്യാനുള്ളവരുടെ എന്നതില്‍ ചെറിയ കുറവ് വരും.
രാജ്യത്തു ഇന്നലെ 26 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 14 പേര് പ്രവാസി തൊഴിലാളികളാണ്. നിലവില്‍ 4397 പേര് ചികിത്സയിലുണ്ട്. 8 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 4753 പേര് രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..