
ബഹ്റൈനിൽ ഇന്ത്യൻ എംബസി ആസ്ഥാനത്തു നടന്ന റിപ്പബ്ളിക് ദിനാഘോഷത്തിൽ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ രാഷ്ട്രപതിയുടെ റിപ്പബ്ളിക്ദിനസന്ദേശം വായിക്കുന്നു.
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍സമൂഹം ഇന്ത്യയുടെ എഴുപത്തൊന്നാമത് റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് റിപ്പബ്ളിക് ദിനസന്ദേശമയച്ചു. ഇന്ത്യന്‍ ജനതക്ക് ആയുരാരോഗ്യ സൗഖ്യം നേര്‍ന്നുകൊണ്ട് അയച്ച സന്ദേശത്തില്‍ ഇന്ത്യക്കാര്‍ക്ക് സന്തോഷവും ഉയര്ച്ചയുമുണ്ടാകട്ടെയെന്നും രാജാവ് ആശംസിച്ചു. പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയും കിരീടാവകാശി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയും രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആശംസയറിയിച്ചു.
ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ രാവിലെ ഏഴരക്ക് എംബസി ആസ്ഥാനത്ത് നടന്ന റിപ്പബ്ളിക് ദിനാഘോഷത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ദേശീയപതാകയുയര്‍ത്തിയശേഷം രാഷ്ട്രപതിയുടെ റിപ്പബ്ളിക്ദിനസന്ദേശം വായിച്ചു. ഇന്ത്യന്‍ സ്കൂളില്‍ രാവിലെ ചെയര്മാന് പ്രിന്‍സ് നടരാജന് ദേശീയപതാകയുയര്‍ത്തി. തുടര്‍ന്ന് കുട്ടികളുടെ ദേശഭക്തിഗാനാലാപനവും വിവിധകലാപരിപാടികളും അരങ്ങേറി.
കേരളാ സോഷ്യല്‍ ആന്‍ഡ് കല്ച്ചറല് അസോസിയേഷന് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പ്രസിഡന്റ് സന്തോഷ് കുമാര്‍ ദേശീയ പതാകയുയര്‍ത്തി. ഇന്ത്യന്‍ ക്ളബ്ബില്‍ രാവിലെ ഏഴിന് പ്രസിഡന്റ് സ്റ്റാലിന് ജോസഫ് ദേശീയപതാകയുയര്‍ത്തി. സീറോ മലബാര്‍ സൊസൈറ്റി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ചാള്‍സ് ആലുക്ക പതാകയുയര്‍ത്തി.
കേരളാ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ആഘോഷം വര്‍ണ്ണാഭമായി. രാവിലെ പ്രസിഡന്റ് സേവി മാത്തുണ്ണി ദേശീയപതാകയുയര്‍ത്തി. വ്യാഴാഴ്ച രാത്രി തുടരുന്ന ആഘോഷപരിപാടിയില്‍ ദേശഭക്തിഗാനങ്ങളും നൃത്ത ഇനങ്ങളും അവതരിപ്പിച്ചുകൊണ്ടുള്ള പരിപാടികള്‍ അരങ്ങേറും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..