സ്ത്രീകളെ കബളിപ്പിച്ച് വിവരങ്ങളും ഫോട്ടോകളും കൈക്കലാക്കി ബ്ലാക്ക് മെയില്‍ ചെയ്തയാള്‍ അറസ്റ്റില്‍


ജാഫറലി പാലക്കോട്

.

ജിദ്ദ: ജോലിതേടുന്ന വനിതകളെ കബളിപ്പിച്ച് അവരുടെ സ്വകാര്യ വിവരങ്ങളും ഫോട്ടോകളും കൈക്കലാക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും മോശമായിപെരുമാറുകയും ചെയ്തയാളെ അധികൃതര്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കി. സൗദി പൗരനാണ് അറസ്റ്റിലായിരിക്കുന്നത്.

ഇത് സംബന്ധമായി ലഭിച്ച പരാതി അന്വേഷിച്ചതില്‍ ഒരു സൗദി പൗരന്‍ ജോലി അന്വേഷിക്കുന്ന നിരവധി സ്ത്രീകളെ കബളിപ്പിച്ചതായി തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂഷന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. വ്യക്തിഗത വിവരങ്ങള്‍, ഫോട്ടോകഘ, ഔദ്യോഗിക രേഖകള്‍, ദേശീയ ഐഡന്റിറ്റി പകര്‍പ്പുകള്‍ എന്നിവ തന്റെ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുകയും മോശമായ ആവശ്യങ്ങള്‍ക്കായി സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തതായി കണ്ടെത്തുകയുണ്ടായി. പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. അറസ്റ്റും കടുത്ത ശിക്ഷയും നല്‍കേണ്ട കുറ്റകൃത്യങ്ങളാണ് പ്രതിയുടെ പ്രവൃത്തികളെന്ന് അധികൃതര്‍ പറഞ്ഞു.

വ്യക്തിഗത വിവരങ്ങള്‍ മറ്റാര്‍ക്കും പങ്ക്വെക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം, പബ്ലിക് പ്രോസിക്യൂഷന്‍ ഇത്തരം വഞ്ചനയ്ക്കെതിരെ പോരാടുന്നത് തുടരുമെന്ന് അറിയിച്ചു. ആളുകളെ ചൂഷണം ചെയ്യുക, അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുക, അതിനായി പ്രലോഭിപ്പിക്കുക, ഉപദ്രവിക്കുക, ബ്ലാക്ക്മെയില്‍ ചെയ്യുക തുടങ്ങിയവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

Content Highlights: man who blackmailed the women-arrest

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented