അറസ്റ്റിലായ ആൾ
ജിദ്ദ: വ്യാജമായി വിവിധ രേഖകള്‍ നിര്‍മ്മിച്ച് കൊടുത്തിരുന്ന വിദേശിയെ മക്കയില്‍ സുരക്ഷാവിഭാഗം പിടികൂടി. ഇക്കാമ അടക്കമുള്ള രേഖകളായിരുന്നു ഇയാള്‍ വ്യാജമായി നിര്ക്കിച്ചുനല്കിയിരുന്നത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വ്യാജ സീലുകളും ഇയാള്‍ നിര്‍മ്മിച്ചിരുന്നു.
ഇഖാമ അടക്കമുള്ള വിവിധ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചിരുന്ന എത്യോപ്യക്കാരനെയാണ് മക്ക സൂരക്ഷാവിഭാഗം പിടികൂടിയത്. സൗദിയിലെ താമസ തൊഴില്‍ നിയമ ലംഘകരായ വിദേശികള്‍ക്ക് വന്‍ തുക കൈപറ്റിയാണ് ഇയാള്‍ വ്യാജരേഖകള്‍ നല്‍കിയിരുന്നത്. ഇഖാമ, ഇന്‍ഷുറന്‍സ് കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയവയാണ് ഇയാള്‍ വ്യാജമായുണ്ടാക്കി പ്രിന്റ്ചെയ്ത് നല്‍കിയിരുന്നത്. ഹജജ് നാളുകളില്‍ ഹജജ് അനുമതി രേഖയും വ്യാജമായി നിര്മ്മിച്ചുനല്കിയതായി ചോദ്യം ചെയ്യലില്‍നിന്നും അറിയുവാനായി. വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുടെ വ്യാജ സീലും ഐഡന്റിറ്റി കാര്‍ഡുകള്‍ പ്രിന്റുചെയ്യുവാനുള്ള പ്രിന്റര്‍, കമ്പ്യൂട്ടര്‍, വിതരണത്തിന് ഒരുക്കിവെച്ച 253 ഇഖാമകളും പോലീസ് അധികൃതര്‍ നടത്തിയ തെരച്ചിലില്‍ ഇയാളുടെ താമസ കേന്ദ്രത്തില്‍വെച്ച് കണ്ടെടുക്കുകയുണ്ടായി.
നാല്പത് കാരനായ പ്രതി വ്യാജ രേഖകള്‍ നിര്‍മ്മിച്ചു നല്‍കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് വിഭാഗം ദിവസങ്ങളോളം നിരീക്ഷണങ്ങള്‍ നടത്തുകയും ലഭ്യമായ വിവരം ശരിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ വിഭാഗം പ്രതിയുടെ നിര്‍മ്മാണ കേന്ദ്രത്തില്‍ പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
Content Highlight: Man arrested for forgery making
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..