മയക്കുമരുന്ന് കടത്ത് കേസില്‍ റിയാദില്‍ മലപ്പുറം സ്വദേശികളും തമിഴ്നാട് സ്വദേശിയും അറസ്റ്റില്‍


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം

റിയാദ്: ബെംഗളൂരുവില്‍നിന്ന് ഏജന്റ് കൊടുത്തുവിട്ട മയക്കുമരുന്ന് പാക്കറ്റുമായി റിയാദ് വിമാനത്താവളത്തിലെത്തിയ തമിഴ്നാട്ടുകാരനും അത് വാങ്ങാനെത്തിയ മൂന്ന് മലയാളികളും അറസ്റ്റില്‍. ഡ്രൈഫ്രൂട്സ് എന്ന പേരിലായിരുന്നു ബെംഗളൂരുവില്‍നിന്നുള്ള യാത്രക്കാരനായ തമിഴ്നാട്ടുകാരന്റെ കൈയ്യില്‍ മയക്കുമരുന്ന് കൊടുത്തുവിട്ടത്.

ഏജന്റ് കൊടുത്തുവിട്ട പാക്കറ്റ് എന്താണെന്നറിയാതെ റിയാദ് വിമാനത്താവളത്തിലെത്തിയ തമിഴ്നാട്ടുകാരന്‍ അധികൃതര്‍ പിടികൂടിയപ്പോഴാണ് മയക്കുമരുന്നാണെന്ന് തിരിച്ചറിഞ്ഞത്.

മുമ്പ് അബഹയില്‍ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശി ആ വിസ അവസാനിപ്പിച്ച് നാട്ടില്‍പോയി പുതിയ വിസയില്‍ വരികയായിരുന്നു. വിസ സേവനം ചെയ്തുനല്‍കിയ നാട്ടിലെ ഏജന്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബാംഗ്ഗുരിലെ ഓഫീസില്‍ ടിക്കറ്റും പാസ്പോര്‍ട്ടും വാങ്ങുവാനെത്തിയതായിരുന്നു. ടിക്കറ്റും പാസ്പോര്‍ട്ടും നല്‍കിയപ്പോള്‍ സുഹൃത്തിനുള്ള ഡ്രൈഫ്രൂട്സ് ആണെന്ന് പറഞ്ഞ് ഒരു പാക്കറ്റില്‍ മയക്കുമരുന്ന് കൊടുത്ത് ചതിക്കുകയായിരുന്നു. എന്നാല്‍ റിയാദ് വിമാനത്താവള കസ്റ്റംസ് പരിശോധനയില്‍ പിടികൂടി. പാക്കറ്റ് വാങ്ങാനെത്തിയ പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്നുപേരും പോലീസ് പിടിയിലായിട്ടുണ്ട്.

തമിഴ്നാട് സ്വദേശി വഞ്ചിക്കപ്പെട്ടതാണെന്ന് കാണിച്ച് ഇദ്ദേഹത്തിന്റെ കുടുംബം മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇദ്ദേഹത്തെ മോചിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാരായ 20 ട്രക്ക് ഡ്രൈവര്‍മാര്‍ മയക്കുമരുന്ന് കേസില്‍ അല്‍ഹസ ജയിലിലുണ്ട്. റിയാദ് ജയിലില്‍ മയക്കുമരുന്ന് കേസിലുള്ള രണ്ട് ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം 30 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. ദുബൈയില്‍ നിന്ന് ട്രക്ക് ഡ്രൈവര്‍മാരായെത്തുന്നവരാണ് മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെടുന്ന ഇന്ത്യക്കാരില്‍ അധികവും.

Content Highlights: malayalis and a native of Tamil Nadu were arrested in Riyadh in a drug trafficking case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented