ബഹ്റൈനില്‍ മലയാളി സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു


Photo: Pravasi mail

മനാമ: കോഴിക്കോട് സ്വദേശി ബഹ്റൈനില്‍ സലാഖിനടുത്തു സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. പയ്യോളി മൂന്നുകുണ്ടന്‍ചാലില്‍ സജീവന്റെയും ഷേര്‍ളിയുടെയും മകന്‍ സിദ്ധാര്‍ഥ് സജീവന്‍ (27) ആണ് മരണമടഞ്ഞത്. ചൊവ്വാഴ്ച വെളുപ്പിനെ മൂന്നു മണിക്കാണ് ദാരുണ സംഭവം നടന്നത്. അവധിദിനത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പോയ സിദ്ധാര്‍ത്ഥിനെ കൂട്ടുകാര്‍ ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബഹ്റൈനിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സിദ്ധാര്‍ഥ് പത്തു ദിവസം മുന്‍പ് മാത്രമാണ് അവധി കഴിഞ്ഞു ബഹറിനില്‍ തിരിച്ചെത്തിയത്. മമതയാണ് ഭാര്യ. രണ്ടു വയസ്സുള്ള മകനുണ്ട്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലയക്കും

Content Highlights: Malayali drowned in a swimming pool in Bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented