ഷംസീർ
ദുബായി: എക്സ്പോ 2020 ദുബായ് മഹാമേളയുടെ വാതിലുകള്‍ അടയാന്‍ ഇനി ഒരു ദിനംകൂടി മാത്രമാണ് ബാക്കിയുള്ളത്. 192 രാജ്യങ്ങളുടെ സാംസ്കാരിക-സാമ്പത്തിക തനിമകള്‍ വിളിച്ചോതുന്ന 266 പവലിയനുകളാണ് എക്സ്പോയില്‍ സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കിയിരുന്നത്. ഈ പവലിയനുകള്‍ എട്ടു തവണ കയറി ഇറങ്ങി എക്സ്പോ മാനായി മാറിയിരിക്കുകയാണ് മലയാളിയായ ഷംസീര്‍.
ഒരു കുടക്കീഴില് ലോകരാജ്യങ്ങളെ അടുത്തറിയാന്‍ കിട്ടിയ അവസരം പരമാധി മുതലെടുത്തിരിക്കുകയാണ് ഈ യുവാവ്. ഒമാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ഷംസീര്‍ നാലര മാസത്തോളമായി ദുബായി എക്സ്പോയില്‍ ചുറ്റികറങ്ങുകയാണ്. എക്സ്പോയിലെ തന്റെ അനുഭവങ്ങള്‍ വളരെ വിശദമായി തന്നെ പങ്കുവെക്കുകയാണ് ഷംസീര്‍ കീഴ്ച്ചേരി ക്ലബ്ബ് എഫ്എമ്മിലൂടെ...വീഡിയോ കാണാം...
Content Highlights: Malayalee as 'Expo Man' in Dubai
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..