.
ജിദ്ദ: മൂന്നാം ലോകകേരളസഭയോടനുബന്ധിച്ച് പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം മിഷന് ആഗോള തലത്തില്‍ സംഘടിപ്പിച്ച സാഹിത്യ മത്സരത്തില്‍ സൗദിഅറേബ്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായ ഖദീജ താഹയും ഗൗതം മോഹനും ഫ്രീസിയ ഹബീബും വിജയികളായി. കഥയില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഖദീജ താഹയും (ജിസാന്‍) ജൂനിയര്‍ വിഭാഗത്തില്‍ ഗൗതം മോഹനും ഒന്നാം സ്ഥാനവും സീനിയര്‍ വിഭാഗത്തില്‍ ഫ്രീസിയ ഹബീബ് (ദമ്മാം) കഥ, കവിത എന്നിവയില്‍ ഒന്നാം സ്ഥാനവും ലേഖന മത്സത്തില്‍ രണ്ടാം സ്ഥാനവും നേടി.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരടങ്ങിയ സമിതിയാണ് സാഹിത്യമത്സരത്തിലെ രചനകളുടെ വിധിനിര്‍ണ്ണയം നടത്തിയത്. മത്സരവിജയികള്‍ക്കുള്ള പ്രശസ്തി ഫലകവും സമ്മാനങ്ങളും സുഗതാഞ്ജലി ഗ്രാന്‍ഡ് ഫിനാലെയില്‍ വെച്ച് വിതരണം ചെയ്യുമെന്ന് മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കട അറിയിച്ചു.
ജിസാന്‍ അല്‍ മാരിഫ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഖദീജ താഹ പത്രപ്രവര്‍ത്തകനായ താഹ കൊല്ലേത്തിന്റെയും ജിസാന്‍ സര്‍വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം അധ്യാപികയായ ലീമയുടെയും മകളാണ്. ദമ്മാമില്‍ നെസ്മ കമ്പനിയില്‍ ക്വാളിറ്റി കണ്ട്രോള് മാനേജരായ ബെന്‍സി മോഹന്റെയും അധ്യാപികയായ ആരതിയുടെയും മകനായ ഗൗതം മോഹന്‍ ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. ദമ്മാമില്‍ ഡിസൈന്‍ എഞ്ചിനീയറായ ഹബീബ് അമ്പാടന്റെയും ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയായ ഖദീജയുടെയും മകളായ ഫ്രീസിയ ഹബീബ് എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.
Content Highlights: malayalam mission
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..