സരിത സുരേഷ്, ആദർശ് മാധവൻകുട്ടി
മനാമ: മലയാളം മിഷന്‍ ഓണാഘോഷത്തിന്റെ ഭാഗമായി പഠിതാക്കള്‍, അധ്യാപകര്‍ ,രക്ഷിതാക്കള്‍ എന്നിവര്‍ക്കായി ആഗോളതലത്തില്‍ നടത്തിയ രചനാ മത്സരത്തില്‍ രക്ഷിതാക്കളുടെ വിഭാഗത്തില്‍ ബഹ്‌റൈനില്‍ നിന്നുള്ള ആദര്‍ശ് മാധവന്‍കുട്ടി ഒന്നാം സ്ഥാനവും സരിത സുരേഷ് മൂന്നാം സ്ഥാനവും നേടി.
2021 ലെ ഓണം ഒരു ഭാവന' എന്ന വിഷയത്തിലായിരുന്നു മത്സരം. പഠിതാക്കള്‍ക്ക് സബ് ജൂനിയര്‍, ജുനിയര്‍, സീനിയര്‍ വിഭാഗങ്ങളിലും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഓരോ വിഭാഗങ്ങളിലുമായിരുന്നു മത്സരങ്ങള്‍. രചനകള്‍ മികച്ച നിലവാരം പുലര്‍ത്തിയെന്ന് മലയാളം മിഷന്‍ പുരസ്‌കാര നിര്‍ണ്ണയ സമിതി അഭിപ്രായപ്പെട്ടു. മലയാളം മിഷന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് പിന്നീട് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
തിരുവനന്തപുരം സ്വദേശിയായ ആദര്‍ശ് മാധവന്‍കുട്ടി എട്ടു വര്‍ഷമായി ബഹ്റൈനിലുണ്ട്. കഥ, കവിത, തിരക്കഥ എന്നീ മേഖലകളില്‍ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള ആദര്‍ശ് രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ ലക്ഷ്മി, മക്കള്‍ മാനവ്, മുകുന്ദ്. മൂത്ത മകന്‍ മാനവ് മലയാളം മിഷന്‍ സമാജം പാഠശാലയിലെ കണിക്കൊന്ന വിദ്യാര്‍ത്ഥിയാണ്.
ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ് കൊല്ലം സ്വദേശിനിയായ സരിത സുരേഷ്. കുടുംബത്തോടൊപ്പം പതിനേഴ് വര്‍ഷമായി ബഹ്‌റൈനിലുണ്ട്. ഭര്‍ത്താവ് സുരേഷ്. മക്കളായ കാര്‍ത്തിക സുരേഷ് ,അമൃത സുരേഷ് എന്നിവര്‍ സമാജം മലയാളം പാഠശാലയിലെ പഠിതാക്കളാണ്. വിജയികളെ മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ അഭിനന്ദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..