മലര്‍വാടി ബഹ്റൈന്‍ സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിച്ചു   


അശോക് കുമാര്‍   

മലർവാടി ബഹ്റൈൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സദസ്സ്‌

മനാമ: മലര്‍വാടി ബഹ്റൈന്‍, ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷനുമായി സഹകരിച്ചു കൊണ്ട് നടത്തിയ 'സ്വാതന്ത്ര്യദിന സദസ്സ്' കുരുന്നുകള്‍ അവതരിപ്പിച്ച മനോഹരമായ കലാപരിപാടികള്‍ കൊണ്ട് ഏറെ ശ്രദ്ധേയമായി. സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി കുട്ടികളാണ് കലാപരിപാടികള്‍ അവതരിപ്പിച്ചത്. ദേശഭക്തിഗാനം, മാര്‍ച്ച് പാസ്റ്റ്, നൃത്തനൃത്യങ്ങള്‍, സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ സംഗീതാവിഷ്‌കാരം, സ്വാതന്ത്ര്യ ദിന കവിതകള്‍, ഗാനങ്ങള്‍, കീബോര്‍ഡ് വായന തുടങ്ങിയവയാണ് മലര്‍വാടി കൂട്ടുകാര്‍ അവതരിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഓര്‍മ്മകളായ ഗാന്ധിജിയും, സുഭാഷ് ചന്ദ്ര ബോസും, നെഹ്‌റുവും ഉള്‍പ്പെടെയുള്ള ധീര ജവാന്മാരെ കുരുന്നുകള്‍ സ്റ്റേജില്‍ പുനരാവിഷ്‌കരിച്ചത് കാണികളില്‍ ഏറെ കൗതുകമുണ്ടാക്കി. അതോടൊപ്പം നമ്മുടെ ധീരരായ സമരപോരാളികളെ കുട്ടികള്‍ക്ക് പരിചയപ്പെടാനും പരിപാടികള്‍ സഹായകമായി.

പരിപാടിയോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സദസ്സ് ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള ഉദ്്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകരായ എബ്രഹാം ജോണ്‍, റംഷാദ് അയലക്കാട്, കെ. എം. സി. സി. ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി ഓ. കെ. കാസിം, ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാരായ ജമാല്‍ ഇരിങ്ങല്‍, എം. എം. സുബൈര്‍, യൂത്ത് ഇന്ത്യ പ്രസിഡന്റ് വി. കെ. അനീസ് എന്നിവര്‍ പ്രസംഗിച്ചു. മലര്‍വാടി രക്ഷാധികാരി സഈദ് റമദാന്‍ നദ്വി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും മലര്‍വാടി കണ്‍വീനര്‍ റഷീദ സുബൈര്‍ നന്ദിയും പറഞ്ഞു .

ഷാഹുല്‍ ഹമീദ്, യു.കെ നാസര്‍, മഹ്‌മൂദ് മായന്‍, സക്കിയ ഷമീര്‍, നസീറ ഷംസുദ്ദീന്‍, ജസീന അഷ്രഫ്, സമീറ നൗഷാദ്, ഷബീഹ ഫൈസല്‍, മുര്‍ശിദ സലാം, ശിഫ ഷാഹുല്‍ ഹമീദ്, സഫ, ഷമീന ലതീഫ്, നിഷിദ, അബ്ദുല്‍ ഹഖ്, വഫ, ഫസീല മുസ്തഫ, മസീറ നജാഹ് തുടങ്ങിയവരാണ് കുട്ടികളുടെ പരിപാടികള്‍ രംഗത്തെത്തിച്ചത്. ജലീല്‍ അബ്ദുല്ല, നദീറ ഷാജി റസീന അക്ബര്‍, ബുഷ്ര ഹമീദ്, ഫൈസല്‍ നഈം, സക്കീര്‍, അസ്ര, സുബൈദ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ലിയ അബ്ദുല്‍ ഹഖ്, ഷദ ഷാജി എന്നിവര്‍ അവതാരകര്‍ ആയിരുന്നു.

Content Highlights: Malarwadi Bahrain organized Independence Day programme


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented