ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി പൊതു സമ്മേളനത്തിൽ മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വികെ ഫൈസൽ ബാബു സംസാരിക്കുന്നു
ദമാം: രാഷ്ട്രീയമെന്നത് സാമൂഹ്യ സുരക്ഷിതത്വത്തിന് വേണ്ടിയുള്ളതാകണമെന്ന് അഡ്വ. ഫൈസല്‍ ബാബു. മലപ്പുറം ജില്ലാ കെഎംസിസി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴര പതിറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ രാഷ്ട്രീയ പാരമ്പര്യം ജീവകാരുണ്യ സമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്ക് നീതി ഒരുക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിജാബ് വിധിയില്‍ വിശ്വാസികള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശം സംരക്ഷിക്കാന്‍ ഉന്നത നീതി പീഠത്തില്‍ നിന്നും അനുകൂല വിധിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നേതൃത്വം നല്‍കുമെന്നും കത്വ ഉന്നാവോ നിയമ പോരാട്ടങ്ങളില്‍ മര്‍ദ്ദിതനൊപ്പം നില്‍ക്കാന്‍ ദേശീയ യൂത്ത് ലീഗ് കമ്മിറ്റിക്ക് സാധിച്ചിവെന്നും അദ്ദേഹം പറഞ്ഞു.
കെ.പി ഹുസൈന്‍ എ ആര്‍ നഗര്‍ അധ്യക്ഷത വഹിച്ച പൊതു സമ്മേളനം കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ ഉത്ഘാടനം ചെയ്തു. സൗദി കെഎംസിസി ദേശീയ ജനറല്‍ സെക്രട്ടറി കാദര്‍ ചെങ്കള, ബഷീര്‍ ബാഖവി പറമ്പില്‍പീടിക, സകരിയ ഫൈസി, അബ്ദുല്‍ മജീദ് ചുങ്കത്തറ, അഷ്റഫ് ആളത്ത്, സിപി ശരീഫ് ചോലയില്‍, ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജില്ലാ കെഎംസിസിക്ക് വേണ്ടി അഡ്വ.ഫൈസല്‍ ബാബുവിന് അബ്ദുല്‍ സലാം താനാളൂര്‍ മൊമന്റോ കൈമാറി. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഒന്‍പത് വയസുകാരി അംന ജിഹാദിന് ഫൈസല്‍ ബാബു ഉപഹാരം സമ്മാനിച്ചു. ജിദ്ദയിലേക്ക് ഔദ്യോഗിക ആവശ്യാര്‍ത്ഥം തിരിക്കുന്ന കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ഓര്‍ഗനൈസിങ് സെക്രട്ടറി മാമു നിസാര്‍ കോടമ്പുഴക്ക് ജില്ലാ കെഎംസിസിയുടെ ഉപഹാരം കൈമാറി. നാജിം ഇക്ബാല്‍ ഖിറാഅത്ത് നടത്തി.ഷബീര്‍ തേഞ്ഞിപ്പലം സ്വാഗതവും ബഷീര്‍ ആലുങ്ങല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..