
-
മനാമ: കോവിഡ് വ്യാപനം തുടരുമ്പോള്‍ ബഹ്റൈനിലെ കഷ്ടത അനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി മലപ്പുറം ജില്ലാ കെഎംസിസി മൂന്നാം ഘട്ട റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. മുന്നൂറ്റി അന്‍പതില്‍ പരം ഭക്ഷണ കിറ്റുകളും പതിനേഴായിരത്തിലേറെ ഇഫ്താര്‍ ഭക്ഷണവും ആയിരത്തോളം ചെറിയ പെരുന്നാള്‍ ഭക്ഷണവും വിതരണം ചെയ്ത മലപ്പുറം കമ്മിറ്റി സേവന പാതയില്‍ സ്തുത്യര്‍ഹ്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു മുന്നോട്ട് പോവുകയാണ്. കോവിഡ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ 150 ദിവസം പിന്നിടുമ്പോള്‍ ബുദ്ധിമുട്ടിലായ ഒരുപാട് പ്രവാസികള്‍ക്ക് ആശ്വാസമേകുന്നതാണ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് മഹാമാരിയെയും അതിജീവിച്ചു കഷ്ട്ടപ്പെടുന്ന സഹജീവികള്‍ക്ക് തുല്യതയില്ലാത്ത സേവനപ്രവര്‍ത്തനങ്ങളാണ് മലപ്പുറം ജില്ലാ കമ്മിറ്റി വളണ്ടിയേഴ്സ് ചെയ്തു പോരുന്നത്.
കോവിഡ് റിലീഫ് - മൂന്നാം ഘട്ട ഭക്ഷണ കിറ്റുകളുടെ വിതരണത്തിന്റെ ഭാഗമായി 50 ഭക്ഷണ കിറ്റുകളാണ് മലപ്പുറം ജില്ല കമ്മിറ്റി കെഎംസിസി സംസ്ഥാന കമ്മിറ്റിയെ ഏല്‍പ്പിച്ചത്. മനാമ കെഎംസിസി ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ ജില്ല കമ്മിറ്റിക്കു വേണ്ടി സീനിയര്‍ നേതാവും കെഎംസിസി സെക്രട്ടറിയേറ്റ് അംഗവുമായ വി.എച്ച് അബ്ദുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാറിനു ഭക്ഷണ കിറ്റുകള്‍ കൈമാറി. ഒരു ചെറിയ കുടുംബത്തിന് ഒരു മാസത്തേക്ക് ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളടങ്ങിയതാണ് ഒരു കിറ്റ് .
കോവിഡ് റിലീഫ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുന്ന ജില്ലാ കമ്മിറ്റിയെ സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാറും സ്റ്റേറ്റ് കമ്മിറ്റി നേതാക്കളായ കെ.പി. മുസ്തഫയും ഏ.പി.ഫൈസലും അഭിനന്ദിച്ചു. ഭക്ഷണ കിറ്റ് വിതരണ ചടങ്ങില്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അലി അക്ബര്‍ കൈതമണ്ണ, ജനറല്‍ സെക്രട്ടറി റിയാസ് വെള്ളച്ചാല്‍ , ഓര്‍ഗനൈസിങ് സെക്രട്ടറി ഉമ്മര്‍ കൂട്ടിലങ്ങാടി, വൈസ് പ്രസിഡന്റുമാരായ ഷാഫി കോട്ടക്കല്‍, റിയാസ് ഓമാനൂര്‍, സെക്രട്ടറിമാരായ നൗഷാദ് മുനീര്‍ പാണ്ടിക്കാട്, മുഹമ്മദ് മഹ്റൂഫ് ആലിങ്ങള്‍, ജഷീര്‍ ചങ്ങരംകുളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുസ്തഫ മുത്തു മംഗലം, അബ്ദു റഹ്മാന് വളാഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നും കോവിഡ് കൊണ്ട് ബുദ്ധിമുട്ടിലായ ബഹ്റൈനിലെ പ്രവാസികള്‍ക്ക് വേണ്ടി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മുന്നോട്ട് പോവുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന എല്ലാവര്ക്കും കെഎംസിസി ബഹ്റൈന്‍ ജില്ലാ കമ്മിറ്റി നന്ദിയും കൃതജ്ഞതയും അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..