മലങ്കര സുറിയാനി കത്തോലിക്കാസഭ പുനരൈക്യ വാര്‍ഷികാഘോഷം


.

മനാമ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 92-ാമത് പുനരൈക്യ വാര്‍ഷികാഘോഷം 'സുകൃതം-2022' ഗള്‍ഫ് മേഖലാ തലത്തില്‍ സെപ്റ്റംബര്‍ 17-ന് രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെ ഷാര്‍ജ സെന്റ്.മൈക്കിള്‍സ് കത്തോലിക്കാ ദൈവാലയത്തില്‍ വെച്ചു നടക്കും. ആഘോഷങ്ങളുടെ ഭാഗമായി മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനായ അഭിവന്ദ്യ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാന, സെമിനാര്‍, പൊതുസമ്മേളനം എന്നിവ നടക്കും.

ഗള്‍ഫ് രാജ്യങ്ങളിലെ അജപാലന ശുശ്രൂഷയില്‍ നിന്നും വിരമിച്ച അഭിവന്ദ്യ പോള്‍ ഹിന്‍ഡര്‍ പിതാവിന് യാത്രയയപ്പും കാത്തലിക് വികാരിയെറ്റ് ഓഫ് സതേണ്‍ അറേബിയയുടെ അപ്പസ്‌തോലിക് വികാര്‍ ആയി ചുമതലയേറ്റ അഭിവന്ദ്യ പൗളോ മാര്‍ട്ടിനെല്ലി പിതാവിന് സ്വീകരണവും നല്‍കും. കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, ഒമാന്‍, യു.എ.ഇ. എന്നി രാജ്യങ്ങളില്‍ നിന്നുള്ള മലങ്കര സുറിയാനി കത്തോലിക്കാ സഭാ പ്രതിനിധികള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും.

സെന്റ്. മൈക്കിള്‍സ് ഇടവക വികാരി ഫാ. സവരി മുത്തു, സഭയുടെ ഗള്‍ഫ് കോര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ തുണ്ടിയത്, യു.എ.ഇ. കോര്‍ഡിനേറ്റര്‍ ഫാ. ഡോ. റജി വറുഗീസ് മനക്കലേത്, ഫാ. ഡോ. ഷാജി മാത്യൂസ് വാഴയില്‍, ഫാ. ഫിലിപ്പ് നെല്ലിവിള, ഫാ. മാത്യു ആലുംമൂട്ടില്‍, ഫാ. ജോര്‍ജ് താന്നിമൂട്ടില്‍, വിവിധ രാജ്യങ്ങളിലെ അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിക്കും.

Content Highlights: Malankara Syrian Catholic Church


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented