മലബാർ ഫെസ്റ്റ്
മനാമ: മലബാര്‍ സമര പോരാട്ടത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് യൂത്ത് ഇന്ത്യ ബഹ്റൈന്‍ സംഘടിപ്പിച്ച മലബാര്‍ ഫെസ്റ്റ് വേറിട്ട അനുഭവമായി. ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.
മലബാര്‍ സമര പോരാളികളുടെ ജീവിത ചരിത്രങ്ങള്‍, സ്ഥലങ്ങള്‍, രക്തസാക്ഷികള്‍ എന്നിവയുടെ ചിത്ര വിവരണങ്ങള്‍ ഏതൊരാള്‍ക്കും പെട്ടെന്ന് മനസ്സിലാക്കാനുതകും വിധമായിരുന്നു സജ്ജീകരിച്ചിരുന്നത്. മലബാര്‍ സമരവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിന് പുസ്തക കൗണ്ടറും ചരിത്രത്തെ ഓണ്‍ലൈനായി മനസ്സിലാക്കാനുതകുന്ന 'മാപ്പിള ഹാല്‍' ആപ്‌ളിക്കേഷന്‍ പരിചയപ്പെടുത്തുന്ന കൗണ്ടറും സജ്ജീകരിച്ചിരുന്നു.
മലബാര്‍ കലാരൂപങ്ങളായ ഒപ്പന, കോല്‍കളി, ദഫ്മുട്ട് എന്നിവയും വിവിധ ഗായകന്മാരുടെ മാപ്പിള പോരാട്ട വീര്യം തുളുമ്പുന്ന തനത് മാപ്പിളപ്പാട്ടുകളും ആസ്വാദകര്‍ക്ക് ഇമ്പമായി. മൂസ കെ. ഹസന്‍ മോണോലോഗ് അവതരിപ്പിച്ചു. മലബാര്‍ തട്ടുകട, സല്‍മാസ് ആര്‍ട്ടിസ്റ്റിറിയുടെ ആര്‍ട് എക്‌സിബിഷന്‍, സമര ചരിത്ര വീഡിയോ പ്രദര്‍ശനം എന്നിവയും ശ്രദ്ധനേടി. വാഗണ്‍ ട്രാജഡി ചിത്ര ശില്‍പ പശ്ചാത്തലത്തിലെ പൂക്കോട്ടൂര്‍ ഗെയിറ്റും പോരാളികളുടെ പ്രതീകാത്മക ഖബ്‌റുകളും കാണികള്‍ക്ക് പുതിയ അനുഭവമായി. ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം, സെക്രട്ടറി ജവാദ് വക്കം, ഇന്ത്യന്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ജയ്ഫര്‍ മൈദാനി, സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍, സാമൂഹിക പ്രവര്‍ത്തകരായ സേവി മാത്തുണ്ണി, ചെമ്പന്‍ ജലാല്‍, സുനില്‍ ബാബു, റഫീഖ് അബ്ദുല്ല, അബ്ദുറഹ്‌മാന്‍ അസീല്‍, സല്‍മാനുല്‍ ഫാരിസ്, ഷംസ് കൊച്ചിന്‍, ഉമര്‍ പാനായിക്കുളം, റംഷാദ് അയിനിക്കാട്, നിസാര്‍ കുന്നംകുളത്തിങ്കല്‍, ഐ വൈ സി സി നേതാക്കളായ ജമീല്‍, ഷഫീഖ് കൊല്ലം, മഹേഷ് മാത്യു, റഫീഖ് അബ്ബാസ്, സി എം മുഹമ്മദ് അലി തുടങ്ങിയവര്‍ പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. വി.കെ അനീസ്, വി.എം മുര്‍ഷാദ്, ജുനൈദ് കായണ്ണ, സജീബ്, സിറാജ് കിഴുപ്പിള്ളിക്കര ,മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഹാരിസ്, സവാസ്, അജ്മല്‍ ശറഫുദ്ധീന്‍, റഹീസ്, ഷുഹൈബ്, ഇജാസ് മൂഴിക്കല്‍, അലി അശ്‌റഫ്, അബ്ബാസ് മലയില്, ഗഫൂര്‍ മൂക്കുതല, നൗമല്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..