ഹജ്ജ് 2022; അഞ്ച് രാജ്യങ്ങളില്‍ കൂടി 'മക്ക റൂട്ട്' പദ്ധതി


പ്രതീകാത്മക ചിത്രം

റിയാദ്: പാകിസ്താന്‍, മലേഷ്യ, ഇന്തോനേഷ്യ, മൊറോക്കോ, ബംഗ്ളാദേശ് എന്നീ അഞ്ച് രാജ്യങ്ങളില്‍കൂടി ആഭ്യന്തര മന്ത്രാലയം 'മക്ക റൂട്ട്'' പദ്ധതി ആരംഭിച്ചു. 2019 ലാണ് ആദ്യമായി 'മക്ക റൂട്ട്''പദ്ധതി ആരംഭിച്ചത്.

തീര്‍ഥാടകരെ അവരുടെ രാജ്യങ്ങളില്‍നിന്നുതന്നെ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതാണ് 'മക്ക റൂട്ട്' സംരംഭം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് രീതിയില്‍ വിസ ഇഷ്യൂ ചെയ്യുകയും ആരോഗ്യ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പരിശോധിച്ചതിന് ശേഷം പുറപ്പെടുന്ന രാജ്യത്തെ വിമാനത്താവളത്തില്‍വെച്ചുതന്നെ പാസ്പോര്‍ട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതാണ് 'മക്ക റൂട്ട്' സംരംഭം.

അതോടൊപ്പം ഹാജിമാരുടെ ലഗേജുകള്‍ തരംതിരിച്ച് പുറപ്പെടുന്ന രാജ്യത്തുനിന്നുതന്നെ പുണ്യനഗരിയിലെ താമസ സ്ഥലത്തേക്ക് അയക്കുന്ന നടപടിക്രമങ്ങളും ഈ സംരംഭത്തില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ട്തന്നെ തീര്‍ത്ഥാടകര്‍ സൗദിയില്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുമ്പോള്‍ മറ്റ് നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നിയുക്ത പാതകളോടെ മക്കയിലും മദീനയിലുമുള്ള അവരുടെ താമസ സ്ഥലങ്ങളിലേക്ക് നേരിട്ട് ബസുകള്‍ വഴി എത്തിച്ചേരാന്‍ സാധിക്കും. സേവനത്തിനായി ഒരുക്കിയവര്‍ ഹാജിമാരുടെ ലഗേജുകള്‍ താമസ സ്ഥലത്തേക്ക് കൃത്യമായി എത്തിക്കുകയും ചെയ്യും.

വിദേശകാര്യം, ആരോഗ്യം, ഹജജ്- ഉംറ മന്ത്രാലയങ്ങള്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി, സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി(എസ്ഡിഎഐഎ), സൗദി വിഷന്‍ 2030 ന്റെ എക്സിക്യൂട്ടീവ് പ്രോഗ്രാമുകളില്‍ ഒന്നായ 'ദിയൂഫ് അല്‍ റഹ്‌മാന്‍'' പദ്ധതി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്, ഇല്‍മ് കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് മന്ത്രാലയം ഈ സംരംഭം നടപ്പിലാക്കുന്നത്

Content Highlights: Makkah Route Launched In 5 Countries For Hajj

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented