അൻഷിദിനായി മക്ക കെ.എം.സി.സി. നിർമിച്ച വീട്
മക്ക: ചലനശേഷി ഇല്ലാത്ത പൂക്കോട്ടൂര്‍ അറവങ്കരയിലെ പൊറ്റമ്മല്‍ ബഷീറിന്റെ മകന്‍ അന്‍ഷിദിന് കാരുണ്യ ഭവനം ഒരുക്കി മക്ക കെ.എം.സി.സി. മക്ക കെ.എം.സി.സിയുടെ പതിനഞ്ചാമത്തെ കാരുണ്യ ഭവനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറും.
24 വയസ്സുള്ള അന്‍ഷിദ് പിറന്ന് വീണത് മുതല്‍ കിടപ്പിലാണ്. ചലന ശേഷി ഇല്ല, സംസാരശേഷിയും ബുദ്ധി വളര്‍ച്ചയും ഇല്ല. യൗവനത്തിലെത്തിയിട്ടും പിഞ്ചു പൈതലിന്റെ അനക്കങ്ങള്‍ മാത്രമേ അന്‍ഷിദിന് ഇപ്പോഴുമുള്ളൂ. പിതാവ് പൊറ്റമ്മല്‍ ബഷീര്‍ അന്‍ഷിദിന്റെ ചികിത്സക്ക് മുട്ടാത്ത വാതിലുകളില്ല. ഇതിനിടയില്‍ സ്വന്തമായി വീടെന്ന സ്വപ്നം മരീചികയായി തന്നെ തുടര്‍ന്നു. പതിറ്റാണ്ടുകളായി വാടക വീട്ടിലാണ് പൊറ്റമ്മല്‍ ബഷീര്‍ അന്‍ഷിദിനെയും പ്രായമായ മാതാവിനെയും സംരക്ഷിച്ച് പോന്നിരുന്നത്.
പെയിന്റിംഗ് തൊഴിലാളിയായ ബഷീര്‍ ഭാരിച്ച ചികിത്സ ചിലവുകള്‍ക്കിടയില്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിയില്ലെന്ന നിരാശയിലായിരുന്നു. സൗദിയിലെ സാമൂഹ്യപ്രവര്‍ത്തകനും മക്ക കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ മുജീബ് പൂക്കാട്ടൂരിന്റെ നേതൃത്വത്തിലാണ് അന്‍ഷിദിന്റെ കുടുംബത്തിന് ബൈത്തുറഹ്മ നിര്‍മിച്ചത്.
സുമനസ്സുകളുടെ സഹായത്താല്‍ സ്വരൂപിച്ച പത്ത് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ചതാണ് ഈ ഭവനം. സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് 4.30 ന് നടക്കുന്ന താക്കോല്‍ദാന ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി, പി.ഉബൈദുല്ല എം.എല്‍.എ, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ.പി മുഹമ്മദ് കുട്ടി തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക മതരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..