
-
ജിദ്ദ: ജിദ്ദയില്‍ 'കള്‍ച്ചറല്‍ പാര്‍ക്കിന്റെ'' ഉദ്ഘാടനം മക്ക ഗവര്‍ണ്ണര്‍ അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന് നിര്‍വ്വഹിച്ചു. ജിദ്ദയിലെ ഏറ്റവും വലിയ പാര്‍ക്കാണ് 'ജിദ്ദ കള്‍ച്ചറല്‍ പാര്‍ക്ക്''. ജിദ്ദയുടെ മുഖഛായ മാറ്റുന്ന വമ്പന്‍ പദ്ധതിക്ക് അടുത്ത്തന്നെ തുടങ്ങുമെന്നും മക്ക ഗവര്‍ണ്ണര്‍ പറഞ്ഞു. 42,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ സമുദ്രത്തിന് അഭിമുഖമായി നിര്‍മ്മിക്കപ്പെട്ട ജിദ്ദയിലെ ഏറ്റവും വലിയ പാര്‍ക്കാണ് 'ജിദ്ദ കള്‍ച്ചറല്‍ പാര്‍ക്ക്''.
മക്ക കള്‍ച്ചറല്‍ മീറ്റിന്റെ ഭാഗമായി ജിദ്ദ കള്‍ച്ചര്‍ പാര്‍ക്കില്‍ നടക്കുന്ന വിവിധ പരിപാടികള്‍ രണ്ടാഴ്ച ഉണ്ടാകും. 'കള്‍ച്ചറല്‍ പാര്‍ക്കിന്റെ'' ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കവെയാണ് ജിദ്ദ സിറ്റിയുടെ മുഖഛായ അടിമുടി മാറുന്ന രീതിയിലുള്ള വമ്പന്‍ പദ്ധതികള്‍ക്ക് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് ഉത്തരവിട്ടതായി രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണ്ണരുമായ അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന് വ്യക്തമാക്കിയത്.
പദ്ധതി കിരീടാവകാശിയും മന്ത്രിസഭാ ഉപാധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് നേരിട്ട് വ്യക്തിപരമായി തന്നെ മേല്‍നോട്ടം വഹിക്കും. പദ്ധതിയുടെ പഠനം കഴിഞ്ഞാലുടന്‍ അതിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്നും അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന് സൂചിപ്പിച്ചു.
ഓരോ ദിവസവും ജിദ്ദ നഗരം പുരോഗതിയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ്. വരാന്‍ പോകുന്ന പദ്ധതി മാറുന്ന ജിദ്ദയുടെ അവസാന പദ്ധതിയല്ലെന്നും മറിച്ചു ഇതൊരു തുടക്കമാണെന്നും മക്കാ ഗവര്‍ണര്‍ പറഞ്ഞു.
Content Highlights: Makka governor Ameer Khalid Faizel inaugurates Cultural Park in Jidha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..