മൈത്രി അസോസിയേഷന്‍ അഞ്ചാം വാര്‍ഷികം 'ഈദ് ഫെസ്റ്റ്' തിങ്കളാഴ്ച


അശോക് കുമാര്‍    

മൈത്രി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

മനാമ: മൈത്രി അസോസിയേഷന്‍ അഞ്ചാം വാര്‍ഷികവും ഈദ് ഫെസ്റ്റ് 2022 ഉം സംയുക്തമായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് മൈത്രി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

തെക്കന്‍ കേരളത്തില്‍നിന്നുള്ള സാമൂഹിക പ്രവര്‍ത്തകരുടെ ഒത്തൊരുമയില്‍ രൂപപ്പെടുത്തിയതാണ് മൈത്രി അസോസിയേഷന്‍. ബഹ്‌റൈനിലുണ്ടായിരുന്ന സിയാദ് ഏഴംകുളം, ബാദുഷ തേവലക്കര, അഡ്വ. ഷബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച മൈത്രി ഇന്ന് ബഹ്‌റൈന്‍ പ്രവാസ ഭൂമികയില്‍ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. ജോലി കഴിഞ്ഞുള്ള സമയം സഹജീവികളുടെ ഉന്നമനത്തിനും അവരിലെ പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്കുമായി നീക്കിവെക്കാനുള്ള വേദിയായാണ് മൈത്രി പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ ചാരിതാര്‍ഥ്യജനകമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ വ്യക്തമാക്കി. രക്തദാനം, മെഡിക്കല്‍ ക്യാംപ്, ഫുഡ്കിറ്റ് വിതരണം, വിദ്യാഭ്യാസ സഹായം, ഉയര്‍ന്ന വിജയം നേടിയ കുട്ടികള്‍ക്ക് പ്രോത്സാഹനം, സാമൂഹിക മേഖലയിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍, ലേബര്‍ ക്യാമ്പുകളില്‍ സഹായമെത്തിക്കല്‍, ഇഫ്താര്‍ കിറ്റ് വിതരണം, ചികില്‍സാ സഹായം തുടങ്ങി ഒേട്ടറെ ജനസേവന പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ നടത്താന്‍ സാധിച്ചു. ബഹ്റൈന്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ സഹായത്തോടെ റമളാന്‍ കാലയളവില്‍ കഷ്ടതയനുഭവിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കുവാനും അതുവഴി ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ അംഗീകാരം നേടുവാനും സാധിച്ചു.

മൈത്രി അഞ്ചാം വാര്‍ഷികം വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപവത്കരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഷിബു പത്തനംതിട്ടയുടെ നേതൃത്വത്തിലുള്ള സമിതിയാണ് വാര്‍ഷിക പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജൂലൈ 11-ന് വൈകിട്ട് ആറരയ്ക്ക് സെഗയ്യയയിലെ കെ.സി.എ ഹാളില്‍ നടക്കുന്ന ഈദ് ഫെസ്റ്റ് 2022-ല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്രാന്‍ ഖാന്‍ നയിക്കുന്ന ഇശല്‍ നിലാവും. ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറായ പി.എ.എം ഗഫൂര്‍ മുഖ്യ പ്രഭാഷണവും നടത്തും.

ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക മേഖലയിലുള്ളവരുടെ സാന്നിധ്യമുണ്ടാകും. ബി.എം.സിയുടെ ബാനറില്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ മുഖ്യ പ്രായോജകര്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍, കിംസ് മെഡിക്കല്‍ സെന്റര്‍ എന്നിവരായിരിക്കും. മോട്ടോര്‍ സ്‌പോര്‍ട്ട്, എന്‍.ഇ.സി റെമിറ്റ്, ഖലൈഫാത്, പേള്‍ ഓഷന്‍ ഷിപ്പിങ് സര്‍വീസസ്, എക്‌സല്‍, മീഡിയരംഗ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജന. സെക്രട്ടറി മുസ്തഫ സുനില്‍, സെക്രട്ടറി സലീം തയ്യില്‍, ട്രഷറര്‍ അബ്ദുല്‍ബാരി, വൈസ് പ്രസിഡന്റ് സകീര്‍ ഹുസൈന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഷിബു പത്തനംതിട്ട, പ്രോഗ്രാം കണ്‍വീനര്‍ ഷിബു ബഷീര്‍, വൈസ് ചെയര്‍മാന്‍മാരായ സഈദ് റമദാന്‍ നദ്വി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Content Highlights: Maithri Social Association Bahrain

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented