മദീന: മദീനയില്‍ പ്രവാചകന് മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന ഖബറിടങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പ്രതിദിനം 1680 പുരുഷന്മാര്ക്കും 900 സ്ത്രീകള്‍ക്കും അനുമതി. മസ്ജിദുന്നബവി കാര്യവകുപ്പാണ് ഇതുസംബന്ധമായി വിവരം നല്‍കിയത്. ആപ്പ് വഴിയാണ് സന്ദര്‍ശന അനുമതി എടുക്കേണ്ടത്.
മദീനയില്‍ പ്രവാചകന് മുഹമ്മദ് നബിയും അനുചരന്മാരായ അബൂബക്കര്‍ സിദ്ദീഖ്, ഉമര്‍ ബിന്‍ അല്‍ഖത്താബ് എന്നിവരും അന്ത്യവിശ്രമംകൊള്ളുന്ന ഖബറിടം സിയാറത്തിനും റൗദ ശരീഫില്‍ നമസ്കാരം നിര്‍വഹിക്കാനും 'ഇഅ്തമര്‍നാ' ആപ്പ് വഴി ആദ്യം അനുമതി എടുക്കണം. പുരുഷന്മാര്ക്ക് ഒന്നാംനമ്പര്‍ കവാടമായ ബാബുസ്സലാം ഗെയ്റ്റ് വഴിയാണ് പ്രവേശനം നല്‍കുക. റൗദ ശരീഫില്‍ പ്രവേശിച്ച് നമസ്കാരം നിര്‍വഹിക്കുന്നതിന് പുരുഷന്മാര്ക്ക് 38-ാം നമ്പര്‍ കവാടമായ ബിലാല്‍ ഗെയ്റ്റ് വഴി പ്രവേശനം നല്‍കും. അതേസമയം, സ്ത്രീകള്‍ റൗദ ശരീഫില്‍ പ്രവേശിക്കേണ്ടത് 24-ാം നമ്പര്‍ കവാടമായ ബാബ് ഉസ്മാന് വഴിയാണ്.
സുബഹി, ദുഹ്ര്‍, അസര്‍, മഗ്രിബ് നമസ്കാരങ്ങള്‍ക്ക് ശേഷമാണ് പുരുഷന്മാരെ റൗദയില്‍ നമസ്കാരം സന്ദര്‍ശനം എന്നിവക്കായി അനുവദിക്കുക. സുബഹി മുതല്‍ ദുഹ്ര്‍ നമസ്കാരത്തിനു മുമ്പു വരെയാണ് സ്ത്രീകള്‍ക്ക് റൗദയിലേക്ക് പ്രവേശനം നല്‍കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..