
കര്‍മ്മ മേഖലകളിലെല്ലാം തന്റേതായ വ്യക്തിത്വം കാത്തുസൂക്ഷിച്ച ദീര്‍ഘവീക്ഷണമുണ്ടായിരുന്ന മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹിയുമായിരുന്നു അദ്ദേഹമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജെ.സി.സി മിഡില്‍ ഈസ്റ്റ് കമ്മിറ്റ് വൈസ് പ്രസിഡന്റ് കോയ വേങ്ങര പറഞ്ഞു. പുതുതലമുറക്ക് പ്രേരണാശക്തിയായി അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ മലയാളികള്‍ മനസില്‍ സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.പി വീരേന്ദ്രകുമാര്‍ മുന്‍പ് ദീര്‍ഘ വീക്ഷണത്തോടെ പറഞ്ഞ പ്രാണവായുവിനും ശുദ്ധജലത്തിനുമായിരിക്കും ഭാവിയില്‍ മനുഷ്യര്‍ നെട്ടോട്ടം ഓടുകയെന്ന കാര്യം ഇന്ന് യാഥാര്‍ഥ്യത്തില്‍ നമ്മള് അനുഭവിക്കുന്ന അവസ്ഥയായെന്നും കോയ വേങ്ങര ഓര്‍മിപ്പിച്ചു.
ജെ.സി.സി കുവൈറ്റ് കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സമീര്‍ കൊണ്ടോട്ടി സ്വാഗതവും ട്രഷറര്‍ അനില്‍ കൊയിലാണ്ടി നന്ദിയും പറഞ്ഞു. ഷാജുദ്ധീന്‍ മാള, ഖലീല്‍ കായംകുളം, മണി പാനൂര്‍, പ്രദീപ് പട്ടാമ്പി, റഷീദ് കണ്ണവം, ഫൈസല്‍ തിരൂര്‍, ടി.പി അന്‍വര്‍, ബാലകൃഷ്ണന്, ഷൈജു ഇരിങ്ങാലക്കുട, പ്രശാന്ത് എന്നിവരും പങ്കെടുത്തു. ഷംസീര്‍ മുള്ളാളി സൂം മീറ്റിംഗ് നിയന്ത്രിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..