കുവൈത്ത് കെ.എം.സി.സിയുടെ പുതിയ പദ്ധതി അനുകരണീയം - എം.കെ.മുനീര്‍


2 min read
Read later
Print
Share

എം.കെ. മുനീർ | ഫോട്ടോ: മാതൃഭൂമി

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി മൂലം ഗള്‍ഫിലേക്ക് തിരിച്ച് പോകാന്‍ സാധിക്കാത്ത കുവൈത്ത് കെ.എം.സി.സി അംഗങ്ങള്‍ക്കുള്ള പുതിയ പദ്ധതിയായ പെരുന്നാള്‍ സ്‌നേഹ സമ്മാനമെന്ന പേരില്‍ നല്‍കുന്ന സംസ്ഥാന കമ്മിറ്റിയുടെ ഭക്ഷ്യക്കിറ്റ് വിതരണം അനുകരണീയമാണെന്ന് മുസ്ലീം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം.കെ.മുനീര്‍ എം.എല്‍.എ. പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ലീഗ് ഹൗസില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ കാര്യക്ഷമമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്നും ഡോ.മുനീര്‍ ആരോപിച്ചു.

കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീന്‍ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദ്, കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ പദ്ധതി വിശദീകരിച്ചു.

കോവിഡ് പ്രതിസന്ധി മൂലം നാട്ടിലകപ്പെട്ട തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെയുള്ള രണ്ടായിരത്തോളം കെ.എം.സി.സി.അംഗങ്ങള്‍ക്കുള്ള കിറ്റുകളാണ് വിതരണം ചെയ്യുന്നത്. പ്രവാസികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണാനും പ്രവാസികള്‍ക്ക് ആശ്വാസ പദ്ധതികള്‍ ലഭ്യമാക്കാനും ശക്തമായി ഇടപെടണമെന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പെരുന്നാള്‍ കിറ്റ് കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസില്‍ കൊല്ലം ഡോ. എം.കെ.മുനീറില്‍ നിന്നും ഏറ്റുവാങ്ങി.

ഉപദേശക സമിതിയംഗം ബഷീര്‍ ബാത്ത, കെ.എം.സി.സി. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഫഹദ് പൂങ്ങാടന്‍, മലപ്പുറം ജില്ലാ സെക്രട്ടറി റസീന്‍ പടിക്കല്‍, ഹംസ കൊയിലാണ്ടി, ഫാറൂഖ് ഹമദാനി കോഴിക്കോട് ജില്ലാ ഭാരവാഹികളായ ഷാനവാസ് കാപ്പാട്, സൈഫുള്ള ബാലുശ്ശേരി, മണ്ഡലം നേതാക്കളായ കുഞ്ഞിമൊയ്തീ ചാലിയം, സയ്യിദ് ബാവ, ഷറഫുദ്ദീന്‍ ചിറ്റാരിപ്പിലാക്കല്‍, ഹാരിസ് വെളുത്തേടത്, സലാഹുദ്ധീന്‍ പെരിങ്ങളം, മര്‍സൂഖ് വള്ളിക്കുന്ന്, ശിഹാബ് തങ്ങള്‍ കൊടുവള്ളി, ഷാഫി കൂടത്തായി, റഫീഖ് ഒളവറ, നിയാസ് കൊയിലാണ്ടി, റഹീം തിരുവമ്പാടി, നാസര്‍ കുടുക്കില്‍, യൂസഫ് കെന്‍സ, സി.എച്ച് സല്‍മാന്‍, ജാഫര്‍ പറമ്പാട്ട്, അബ്ദുല്‍ ലത്തീഫ് ചേലേമ്പ്ര, നസീര്‍ പാലോളി, റഷീദ് പാലോളി, മുഹമ്മദ് നാദാപുരം, ഷരീഖ് നന്തി സംബന്ധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുള്‍ റസാഖ് സ്വാഗതവും സെക്രട്ടറി എഞ്ചിനീയര്‍ മുഷ്താഖ് നന്ദിയും പറഞ്ഞു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gulmohar

3 min

പ്രണയവും സൗഹൃദവും ഓര്‍മിപ്പിക്കുന്ന ഗുല്‍മോഹര്‍

Jul 2, 2022


Sugathanjali

1 min

ആശാന്‍ കവിതകളുമായി 'സുഗതാഞ്ജലി' ആഗോള കാവ്യാലാപന മത്സരം

Jan 3, 2022


covid

1 min

കോവിഡ്19: ബഹ്റൈനില്‍ ഒരു പ്രവാസി കൂടി മരിച്ചു

May 25, 2020

Most Commented