പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫ പ്രജാക്ഷേമ താല്‍പര്യം കാത്തുസൂക്ഷിച്ച ഭരണാധികാരി: എം.എ യൂസഫലി


അശോക് കുമാര്‍

ഓൺലൈൻ അനുസ്മരണ പരിപാടി

മനാമ: എല്ലാകാലത്തും പ്രജാക്ഷേമ താല്‍പര്യം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു ബഹ്റൈന്‍ മുന്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫയെന്ന് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ എം.എ യൂസഫലി. കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫ ഓണ്‍ലൈന്‍ അനുസ്മരണം സൂമിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹ്റൈനെ സാംസ്‌കാരിക വാണിജ്യ ഉന്നതിയിലെത്തിച്ച അദ്ദേഹം ആര്‍ക്കിടെക്ട് ഓഫ് മോഡേണ്‍ ബഹ്റൈന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അമ്പത് വര്‍ഷത്തിലധികം ഭരണത്തിലിരുന്ന അദ്ദേഹം ജനങ്ങളോടും പ്രവാസികളോടും എന്നും സ്നേഹവും സാഹോദര്യവും പ്രകടിപ്പിക്കാറുണ്ടായിരുന്നു. പ്രവാസികളെ, വിശിഷ്യാ മലയാളികളെ ഏറെ ആത്മബന്ധത്തോടെയായിരുന്നു അദ്ദേഹം സമീപിച്ചിരുന്നത്. അദ്ദേഹത്തോട് ഇടപഴകാന്‍ ലഭിച്ച പല സന്ദര്‍ഭങ്ങളില്‍നിന്നു ഇക്കാര്യം അടുത്തറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

സംഗമത്തില്‍ മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറിയും പാര്‍ലമെന്റേറിയനുമായ പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. ബഹ്റൈനിലെ പ്രവാസികളെ സ്വന്തം രാജ്യത്തെ പൗരന്മാരെ പോലെ കണ്ട് പരിപാലിച്ച ഭരണാധികാരിയാണ് മുന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫയെന്ന്പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ പ്രവാസികളോടു കാണിക്കുന്ന സ്നേഹവും വാത്സല്യവും എല്ലാകാലത്തും എടുത്ത് പറയേണ്ടതാണ്. അതിന് നൂറ്റാണ്ടുകളുടെ ചരിത്രവും വ്യക്തമായ ചരിത്രപശ്ചാത്തലവുമുണ്ട്. ഇത് പിന്തുടര്‍ന്ന് നമ്മോട് ഏറെ സ്നേഹവും ആദരവും കാണിച്ച മഹാവ്യക്തിത്വമായിരുന്നു പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫ. അദ്ദേഹത്തിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എം.ഡിയും ചെയര്‍മാനുമായ അലി കെ. ഹസ്സന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഹ്റൈന്‍ എന്ന കൊച്ചു രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഭരണാധികാരിയായിരുന്നു പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫയെന്ന് അദ്ദേഹം അനുസ്മരിച്ചു. ധീരനായ ഭരണാധികാരിയായിരുന്ന അദ്ദേഹം ഭാവനാസമ്പന്നമായ കാഴ്ചപ്പാടിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു. ലോകത്തിന് മുന്നില്‍ ബഹ്റൈന് ആദരവും അഗീകാരവും നേടിയെടുക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചുവെന്നും അലി കെ. ഹസ്സന്‍ പറഞ്ഞു.

സാമൂഹിക സാംസ്‌കാരിക നേതാക്കളായ സയ്യിദ് ഫക്റുദ്ധീന്‍ തങ്ങള്‍, സോമന്‍ ബേബി, അരുള്‍ ദാസ്, പ്രിന്‍സ് നടരാജന്‍, പി.വി രാധാകൃഷ്ണ പിള്ള, ഡോ. പി.വി ചെറിയാന്‍, ബിനു കുന്നന്താനം, എസ്.വി ജലീല്‍, അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ സ്വാഗതവും ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം നന്ദിയും പറഞ്ഞു. ഹാഫിള് ശറഫുദ്ധീന്‍ മൗലവി ഖിറാഅത്ത് നിര്‍വഹിച്ചു. കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെ.പി മുസ്തഫ, ശാഫി പാറക്കട്ട, ഗഫൂര്‍ കയ്പമംഗലം, ശംസുദ്ധീന്‍ വെള്ളികുളങ്ങര, എ.പി ഫൈസല്‍ വില്ല്യാപ്പള്ളി, എം.എ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി.വി മന്‍സൂര്‍ സൂം നിയന്ത്രിച്ചു. അഞ്ഞൂറോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023

Most Commented