ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈനിലെ 16-ാമത് ശാഖ സൽമാബാദിൽ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉദ്ഘാടനം ചെയ്യുന്നു
മനാമ: പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ലുലു എക്സ്ചേഞ്ച് ബഹ്റൈനിലെ 16-ാമത് ശാഖ സല്‍മാബാദ് മേഖലയില്‍ തുറന്നു. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, കമ്പനിയുടെ മറ്റ് മുതിര്‍ന്ന മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശാഖയുടെ ഉദ്ഘാടനം ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് ചെയര്മാന് ഷെയ്ഖ് അഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ നിര്‍വഹിച്ചു.
ലുലു എക്സ്ചേഞ്ചിന്റെ രാജ്യത്തുടനീളമുള്ള ശാഖകളുടെ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ 246-ാമത് ബ്രാഞ്ച് സല്‍മാബാദില്‍ തുറന്നു പ്രവര്‍ത്തിക്കാനായത്, ഇടപാടുകാരുടെ സൗകര്യാര്‍ത്ഥം ഏറ്റവുമടുത്തുള്ള ശാഖയില്‍ക്കൂടി പണമയക്കുവാനുള്ള സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണെന്നും, ബഹ്റൈന്റെ ഓരോ പ്രധാന ഭാഗങ്ങളിലും ബ്രാഞ്ചു തുറക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു,
ലുലു എക്സ്ചേഞ്ച് ബഹ്റൈനില്‍ തുടരുന്ന ജൈത്രയാത്രയ്ക്ക് പങ്കു വഹിക്കുന്ന ജീവനക്കാരെ അഭിനന്ദിച്ച ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് ചെയര്മാന് ശൈഖ് അഹ്മദ് ബിന്‍ ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ, കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കാനാവുന്നത് ഒരു പേയ്മെന്റ് ഹബ്ബായി മാറാനുള്ള ബഹ്റൈന്റെ കാഴ്ചപ്പാടുമായി യോജിപ്പിച്ചിരിക്കുന്നുവെന്ന് പറഞ്ഞു. ലുലു എക്സ്ചേഞ്ച് നിലവില്‍ പണമടയ്ക്കല്‍, കറന്‍സി വിനിമയം, മൂല്യവര്‍ധിത സേവനങ്ങള്‍ എന്നിവ അതിന്റെ ശാഖകളുടെ ശൃംഖലയിലൂടെയും മൊബൈല്‍ പേയ്മെന്റ് ആപ്പായ ലുലു മണിയിലൂടെയും സമയബന്ധിതവും സുതാര്യവും വിശ്വസനീയവുമായ രീതിയില്‍ നല്കുന്നു. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് ബഹ്റൈനിലെ ഒരു പ്രമുഖ സാമ്പത്തിക സേവന കമ്പനിയാണ്. അംഗീകൃത ആഗോള സാമ്പത്തിക സേവന സംരംഭമായ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഭാഗമാണ് കമ്പനി. ഒമാന്‍, യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, കൂടാതെ ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഹോങ്കോംഗ്, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലായി 246 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ചിന്റെ 16 ശാഖകള്‍ ബഹ്റൈന്റെ പ്രധാനപ്പെട്ട നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
Content Highlights: Lulu International Exchange, Bahrain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..