ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രത്യേക ഓണ വില്‍പ്പന


-

മനാമ: ബഹ്‌റൈനില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ വിവിധ ബ്രാഞ്ചുകളില്‍ ഓണം പ്രമാണിച്ച് വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ലുലു റീജണല്‍ മാനേജര്‍ അബ്ദുല്‍ ഷുക്കൂര്‍ അറിയിച്ചു.

കേരളത്തില്‍നിന്നെത്തിയിട്ടുള്ള പ്രത്യേക സെറ്റുമുണ്ടുകളും സെറ്റു സാരികളും ചുരിദാറുകളും ലുലുവിലെ വസ്ത്ര വിഭാഗത്തിലെ പ്രത്യേക ആകര്‍ഷണമായിരിക്കും.ഗുണനിലവാരമേറിയ നൂറു ടണ്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഓണം പ്രമാണിച്ച് സ്റ്റോക്ക് എത്തിയിട്ടുണ്ട്. ഓണത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഓഫറുകള്‍ സെപ്തംബര്‍ ആറു വരെ നീണ്ടുനില്‍ക്കും.

കൂടുതല്‍ എളുപ്പത്തില്‍ ഷോപ്പിംഗ് നടത്തുന്നതിനായി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ രണ്ടാംഘട്ട വികസനപ്രവര്‍ത്തനം ഉപഭോക്താക്കള്‍ക്കായി തുറന്നു. മല്‍സ്യ വില്പന വിഭാഗത്തില്‍ ഇഷ്ടമുള്ള മല്‍സ്യം തെരഞ്ഞെടുത്തു നല്‍കിയാല്‍ ഉടന്‍ തന്നെ ഗ്രില്‍ ചെയ്തു നല്‍കാനുള്ള സംവിധാനം ശ്രദ്ധേയമാണ്.

ഗ്രോസറി, മാംസം, മല്‍സ്യം പച്ചക്കറി തുടങ്ങി നിരവധി ഇനങ്ങള്‍ക്ക് പ്രത്യേക പാക്കേജുകള്‍ ലഭ്യമാണ്. 15 ഇനം പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക ഓണം പച്ചക്കറി കിറ്റുകളും വില്പനക്കുണ്ട്. 17 തരം പായസമാണ് വില്പനക്കുള്ളത്.

ഓണസദ്യ ബുക്ക് ചെയ്യുന്നവര്‍ക്ക് വീടുകളില്‍ എത്തിക്കുവാനുള്ള സംവിധാനം ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയത് രണ്ടു സദ്യക്കുള്ള ഓര്‍ഡര്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം.

Content Highlights: Lulu hypermarket Bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented