യൂസഫലിക്ക് 100 കോടിയുടെ പുതിയ ഹെലികോപ്റ്റർ; നിർമിച്ചത് ‘എയർബസ്’


എം.എ. യൂസഫലിയുടെ പുതിയ ‘എയർബസ് എച്ച് 145’ ഹെലികോപ്റ്റർ കൊച്ചിയിലെത്തിയപ്പോൾ

കൊച്ചി: പ്രമുഖവ്യവസായി എം.എ. യൂസഫലി ലോകത്തെ അത്യാഡംബര ഹെലികോപ്‌റ്ററുകളിൽ മുൻപന്തിയിലുള്ള എയർബസ് ‘എച്ച് 145’ ഹെലികോപ്റ്റർ സ്വന്തമാക്കി. പുതിയ ഹെലികോപ്റ്റർ കൊച്ചിയിലാണ് പറന്നിറങ്ങിയത്. ജർമനിയിലെ എയർബസ് വിമാനക്കമ്പനിയിൽ നിന്നുള്ളതാണ് ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള ‘എച്ച് 145’. ഏതാണ്ട് 100 കോടി രൂപയാണ് ഇതിന് ചെലവുവന്നത്.

ഒരേസമയം രണ്ട് ക്യാപ്റ്റന്മാർക്ക് പുറമെ ഏഴ് യാത്രക്കാർക്ക് സഞ്ചരിക്കാം. മണിക്കൂറിൽ ഏകദേശം 246 കിലോമീറ്റർ വേഗത്തിൽ പറക്കാനാകും. സമുദ്രനിരപ്പിൽനിന്ന് 20,000 അടി ഉയരത്തിൽവരെ പറന്നുപൊങ്ങാനുള്ള ശേഷിയുണ്ട്. ഹെലികോപ്റ്ററിൽ ലുലു ഗ്രൂപ്പിന്റെ ലോഗോയും യൂസഫലിയുടെ പേരിന്റെ ആദ്യാക്ഷരമായ ‘വൈ’യും ആലേഖനം ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം മാര്‍ച്ചില്‍ എയർബസ് ‘എച്ച് 145 ഹെലികോപ്റ്റര്‍ വാങ്ങിയ ആര്‍പി ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാന്‍ രവി പിള്ളയാണ് ഈ ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ യൂസുഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ചതുപ്പില്‍ പതിച്ചിരുന്നു. അത്ഭുകരമായിട്ടാണ് അന്നത്തെ അപകടത്തില്‍ നിന്ന് അദ്ദേഹവും കുടുംബവും രക്ഷപ്പെട്ടത്. ഇറ്റാലിയന്‍ കമ്പനിയ അഗസ്ത വെസ്റ്റ്‌ലാന്റിന്റെ 109എസ്പി ഹെലികോപ്ടറായിരുന്നു അന്ന് അപകടത്തില്‍പ്പെട്ടത്. ഈയിടെ അത് വില്‍പനക്ക് വെച്ചത് വലിയ വാര്‍ത്തയായിരുന്നു.

Content Highlights: Lulu group's Yusuffali buys Rs 100 crore luxury helicopter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented