കർഫ്യൂ മൂലം ഭക്ഷ്യ ധാന്യങ്ങൾക്കു പ്രയാസപ്പെടുന്ന പ്രവാസികൾക്കുള്ള ഭക്ഷ്യ കിറ്റുകൾ തയ്യാറാക്കുന്ന ഇന്ത്യൻ സോഷ്യൽ ഫോറം വോളണ്ടിയർമാർ.
സൗദി/ ദമ്മാം: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുവരുകയും കര്‍ഫ്യൂ ശക്തമാക്കുകയും ചെയ്തതോടെ ലേബര്‍ ക്യാമ്പുകളിലും റൂമുകളിലും കഴിയുന്ന ഭക്ഷണത്തിനും മരുന്നിനും മറ്റും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍ ആശ്വാസമാകുന്നു. ദമ്മാം, ജുബൈല്‍, അല്‍ ഹസ, ഖത്തീഫ്, ഖഫ്ജി, അല്‍ ഖോബാര്‍, തുഖ്ബ തുടങ്ങിയ പ്രദേശങ്ങളിലെ ഫോറത്തിന്റെ വിവിധ ബ്ലോക്കു കമ്മിറ്റികളുടെ കീഴില്‍ തിരഞ്ഞെടുത്ത വോളണ്ടിയര്‍മാരാണു സഹായങ്ങള്‍ എത്തിച്ച് നല്‍കുന്നത്.
ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്കും മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്കും ബന്ധപ്പെടുന്നതിന് ഹെല്പ് ലൈനും, കൗണ്‍സിലിംഗ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ടെന്നു *ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് നാസര്‍ കൊടുവള്ളി, ജനറല്‍ സെക്രട്ടറി മുബാറക് ഫറോക് എന്നിവര്‍ അറിയിച്ചു.*
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന സൗദിയുടെ വ്യാവസായിക കേന്ദ്രമായ ജുബൈലില്‍ രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ച ആദ്യഘത്തില്‍ തന്നെ നിരവധി ദിവസ വേതനക്കാരുള്ള ബാച്ചിലര്‍ റൂമുകളില്‍ കഴിയുന്ന ദുരിതമനുഭവിക്കുന്നവര്‍ക്ക് അരി, ആട്ട, ഓയില്‍, പഞ്ചസാര, തേയില, പരിപ്പ്, പയര്‍, ഉള്ളി, കടല തുടങ്ങിയ ഭക്ഷ്യ ധാന്യങ്ങള്‍ അടങ്ങിയ കിറ്റുകള്‍ എത്തിച്ചു നല്‍കിയിരുന്നു. തുടര്‍ന്ന് കൊറോണ വ്യാപനം കൂടുകയും കര്‍ഫ്യു ശക്തമാക്കുകയും ചെയ്തതോടെ രണ്ടാം ഘട്ട വിതരണത്തിനുള്ള അവശ്യ വസ്തുക്കള്‍ ശേഖരിക്കുകയും 100കണക്കിനു ഭക്ഷ്യ കിറ്റുകള്‍ അടിയന്തിരമായി വിതരണം ചെയ്യുകയും ചെയ്തു.
വരും ദിവസങ്ങളില്‍ കൂടുതല്‍ സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിച്ച് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധപുലര്‍ത്തി ജുബൈല്‍ ബ്ലോക്കിന് കീഴിലുള്ള പോര്‍ട്ട്, അറൈഫി, ജബല്‍, ഫാനാതീര്‍, ഖാലിദിയ്യ, സിറ്റി ബ്രാഞ്ചുകള്‍ രംഗത്തുണ്ടാകുമെന്നു സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഫോറം ജുബൈല്‍ ബ്ലോക്ക് പ്രസിഡന്റ് ശിഹാബ് കീച്ചേരി, സെക്രട്ടറി സയീദ് ആലപ്പുഴ എന്നിവര്‍ അറിയിച്ചു.
സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റിയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഫോറത്തിന്റെ ബ്രാഞ്ചിലെ പ്രവര്‍ത്തകര്‍ മുഖേന ഈ മേഖലയില്‍ പ്രയാസപ്പെടുന്നവരെ കണ്ടെത്താനും വിവരങ്ങള്‍ ശേഖരിക്കാനും വോളന്റിയര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവിടെ ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടത്തിന്റെ നേതൃത്വത്തിലുള്ള വോളന്റിയര്‍ ടീമാണ് ഭക്ഷണകിറ്റുകളും മറ്റു സഹായങ്ങളും നല്‍കിവരുന്നത്.
കാര്‍ഷിക മേഖലയായ അല്‍ ഹസയില്‍ കൃഷിത്തോട്ടങ്ങളിലും മറ്റും പണിയെടുക്കുന്ന പ്രവാസികള്‍ക്ക് ഫോറം അല്‍ ഹസ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ കൊല്ലം, സെക്രട്ടറി സുജിന്‍ അബ്ദുല്‍ റഹ്മാന്, കമ്മിറ്റി അംഗം മുഹമ്മദ് മൗലവി എന്നിവരുടെ നേതൃത്വത്തില്‍ വോളന്റിയര്‍ മാര്‍ ഭക്ഷണകിറ്റുകള്‍ എത്തിച്ച് നല്‍കിയിരുന്നു. എന്നാല്‍ പ്രദേശത്ത് കൂടുതല്‍ പേര് ഭക്ഷണമില്ലാതെ പ്രയാസയപ്പെടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇവിടെ രണ്ടാം ഘട്ട വിതരണം ആരംഭിച്ചിട്ടുണ്ടെന്നും അത്യാവശ്യഘട്ടത്തില്‍ 0545281997 നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
ദമ്മാമില്‍ സോഷ്യല്‍ ഫോറം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലം കോട്, സെക്രട്ടറി സുബൈര്‍ നാറാത്ത്, ഫൈസല്‍ ഫറോക്ക് എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകളും മറ്റു സഹായങ്ങളും നല്കിവരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..