ലോക്ക്ഡൗണില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി കേളി; മരുന്നും ഭക്ഷണസാധനങ്ങളും വിതരണം ചെയ്തു


റിയാദ്: കോവിഡ് മഹാമാരിയുടെ സാമൂഹ്യവ്യാപനം തടയുന്നതിനായി സൗദി ഗവണ്‍മന്റ് പ്രഖ്യാപിച്ച മുഴുവന്‍ സമയ ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് ആശ്വാസമായി കേളി പ്രവര്‍ത്തകര്‍. റിയാദിലെ വിവിധ തൊഴിലാളി ക്യാമ്പുകളിലും ബാച്ചിലര്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും അത്യാവശ്യ മരുന്നുകളും ഭക്ഷണ സാധനങ്ങളും കേളി പ്രവര്‍ത്തകര്‍ എത്തിച്ചു കൊടുത്തു.

ജോലിയും ശമ്പളവും ഇല്ലാതെ ദിവസങ്ങളായി ക്യാമ്പുകളിലും വീടുകളിലും കഴിയുന്നവരും പുറത്തുപോയി ആവശ്യമുള്ള മരുന്നോ ഭക്ഷണസാധനങ്ങളോ വാങ്ങാന്‍ നിര്‍വ്വാഹമില്ലാത്തവരുമായ നിരവധി തൊഴിലാളികള്‍ റിയാദിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കേളി പ്രവര്‍ത്തകരെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ്, ആവശ്യമുള്ളവര്‍ക്ക് മരുന്നുകളും ഭക്ഷണസാധനങ്ങളും ഉള്‍പ്പടെയുള്ള സഹായം എത്തിക്കുന്നതെന്നും അത്തരത്തില്‍ അടിയന്തിര സഹായം ആവശ്യമുള്ളവര്‍ അതാതു പ്രദേശത്തെ കേളി പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented