ലയണ്‍സ് ക്ലബ് ഓഫ് മലബാര്‍ ബീച്ച് ക്ലീനിങ്ങ് സംഘടിപ്പിച്ചു


ലയൺസ് ക്ലബ് ഓഫ് മലബാർ സംഘടിപ്പിച്ച ബീച്ച് ക്ലീനിങ്ങ്

മനാമ: ലയണ്‍സ് ക്ലബ് ഓഫ് മലബാര്‍ ബഹ്റൈന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം ബീച്ച് ക്ലീനിങ്ങ് സംഘടിപ്പിച്ചു. ബീച്ച് ക്ലീനിങ്ങിന്റെ ആദ്യ ഘട്ടം സല്‍മാന്‍ സിറ്റിയില്‍ വെച്ചാണ് നടന്നത്. പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായ ചടങ്ങ് ജര്‍മ്മനിയില്‍ നിന്നുള്ള എന്‍വയോണ്‍മെന്റല്‍ അഡ്വക്കേറ്റ് കായ് മീതിഗ് ഉദ്ഘാടനം ചെയ്തു.

പ്രകൃതി സംരക്ഷണത്തിന്റെയും പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ചടങ്ങില്‍ അദ്ദേഹം വിശദീകരിച്ചു. ഓരോ വ്യക്തിയും പരമാവധി പ്ലാസ്റ്റിക്ക് ഉപയോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലയണ്‍സ് ക്ലബ് ആക്റ്റിംഗ് പ്രസിഡന്റ് റംഷാദ് അയിലക്കാട് അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് സ്വാഗതം പറഞ്ഞു.

കോര്‍ഡിനേറ്റര്‍ ഫിറോസ് നങ്ങാരത്ത്, വൈസ് പ്രസിഡന്റ് സജിന്‍ ഹെന്‍ട്രി, കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം, ലയണ്‍സ് ക്ലബ് ഡയറക്ടര്‍ മൂസ ഹാജി, സാമൂഹ്യ പ്രവര്‍ത്തകരായ സൈദ് ഹനീഫ്, അമല്‍ദേവ്, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹറൈന്‍ കേരള പ്രസിഡന്റ് സൈഫുദ്ധീന്‍ അഴീക്കോട്, ആദം ഇബ്രാഹിം, ഗദ അല്‍ ഖഫാഗി ,നൈന മുഹമ്മദ് ഷാഫി, മിനി മാത്യു, അനൂപ് തങ്കച്ചന്‍, സീന അനൂപ്, മണികണ്ഠന്‍, ഷാജഹാന്‍, റോയ് മാത്യു, ഷംന ഹുസൈന്‍, നസീബ കരീം, കരീം തുടങ്ങിയവര്‍ സംസാരിച്ചു. ഹുസൈന്‍ കൈക്കുളത്ത് നന്ദി പറഞ്ഞു.

Content Highlights: Lions Club of Malabar Bahrain organized beach cleaning


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented