.
മനാമ: ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ വ്യായാമം കൊണ്ട് പ്രതിരോധം തീര്‍ക്കുക എന്ന ക്യാമ്പയിനുമായി ലയണ്‍സ് ക്ലബ്ബ് ഓഫ് മലബാര്‍ ബഹ്റൈന്‍. പ്രവാസികള്‍ക്കിടയില്‍ ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലയണ്‍സ് ക്ലബ്ബ് ഓഫ് മലബാര്‍ ബഹ്റൈന്‍ വാക്കേഴ്സ് ക്ലബ് രൂപീകരിച്ചിരിക്കുന്നത്.
ക്ലബ്ബിലെ അംഗങ്ങള്‍ എല്ലാ ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്തിരിക്കണം എന്നതാണ് ക്ലബ്ബിലെ അംഗത്വത്തിന്റെ മാനദണ്ഡം ആയി നിശ്ചയിച്ചിരിക്കുന്നത്. അംഗങ്ങള്‍ വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി മൊബൈല്‍ ആപ്പ് വഴി സംവിധാനവും ഒരുക്കിയിട്ടുണ്ട്. വാക്കേഴ്സ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനവും ഫ്ളാഗ് ഓഫ് കര്‍മ്മവും ബഹ്റൈനിലെ പ്രമുഖ ഡോക്ടറും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ ഡോ.പി. വി ചെറിയാന് നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് ഓഫ് മലബാര്‍ ബഹ്റൈന്‍ പ്രസിഡന്റ് നിസാര്‍ കുന്നംകുളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് സ്വാഗതം പറഞ്ഞു.
ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗവും ലോക കേരള സഭ അംഗവുമായ രാജു കല്ലുംപുറം, ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, സയ്യിദ് റമദാന് നദ് വി, ജ്യോതി മേനോന് അബ്ബാസ് മലയില്‍, ബദറുദ്ധീന്‍ പൂവ്വാര്‍, നൈന മുഹമ്മദ് ഷാഫി, ബഷീര്‍ വാണിയക്കാട്, ബഷീര്‍ വെളിയംകോട്, റോയ്, മിനി മാത്യു, ലയണ്‍സ് ക്ലബ് ഡയറക്ടര്‍ മൂസ ഹാജി, ലയണ്‍സ് ക്ലബ് വൈസ് പ്രസിഡന്റുമാരായ റംഷാദ് അയിലക്കാട്, ഹലീല്‍ റഹ്മാന്, ഫിറോസ് അറഫ തുടങ്ങിയവര്‍ സംസാരിച്ചു. ലയണ്‍സ് ക്ലബ് ഭാരവാഹികളായ ബിജേഷ്, അബ്ദുല്‍ കരീം, ഹുസൈന് കൈക്കുളത്ത്, ഷാസ് പോക്കുട്ടി, ശരത്, എല്‍ദോ പൗലോസ്, സുനില്‍ ചിറയിന്‍കീഴ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ലയണ്‍സ് ക്ലബ് ജോയന്റ് സെക്രട്ടറി സുനില്‍ ചെറിയാന് നന്ദി പ്രകാശിപ്പിച്ചു.
Content Highlights: lions club manama
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..