കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: കര അതിർത്തികൾ 24 മണിക്കൂറും തുറന്നു


കുവൈത്തിലെ കര അതിർത്തികളിൽ സുരക്ഷാ അധികൃതർ | ചിത്രം: കുന

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തിന്റെ അതിർത്തികളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയവും, കുവൈത്ത് ആഭ്യന്തര മന്ത്രാലയവും സംയുക്തമായിട്ടാണ് കോവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവ് പ്രഖ്യാപിച്ചത്.

രാജ്യത്തെ എല്ലാ അതിർത്തികളും 24 മണിക്കൂർ തുറന്നു പ്രവർത്തിക്കുന്നതിനാണ് തീരുമാനം. ഇതനുസരിച്ചാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിന്റെ ഭാഗമായി കുവൈത്തിന്റെ അതിർത്തികൾ 24 മണിക്കൂറും തുറന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്കും കുവൈത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്കും 24 മണിക്കൂറും ഇനി മുതൽ അതിര്‍ത്തി കടന്നു യാത്ര ചെയ്യാവുന്നതാണ്. അതേസമയം ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും.കർശനമായും പാലിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

Content Highlights: land borders of kuwait will be open as covid regulations lightens


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented