ലാൽ കെയേഴ്‌സ് കുവൈത്തിന്റെ പുതിയ ഭാരവാഹികൾ
കുവൈറ്റ്‌സിറ്റി: താര ആരാധനയ്ക്ക് ഉപരിയായി സേവനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ആരാധകരുടെ കൂട്ടായ്മയായ ലാല്‍ കെയേഴ്‌സിന്റെ കുവൈറ്റ് ഘടകത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. പ്രസിഡന്റ് രാജേഷ് ആര്‍.ജെ. അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ ജനറല്‍ബോഡി യോഗത്തില്‍ ജോസഫ് സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷിബിന്‍ ലാല്‍ വാര്‍ഷിക റിപ്പോര്‍ട്ടും അനീഷ് നായര്‍ സാമ്പത്തിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ലാല്‍കെയേഴ്സ്സ് ഗ്ലോബല്‍ പ്രസിഡന്റ് കുട്ടു ശിവാനന്തന്‍ വരണാധികാരിയായി 2021-2022 വര്‍ഷത്തിലെ പുതിയ ഭാരവാഹികളെ തിരെഞ്ഞടുത്തു. പ്രസിഡന്റായി രാജേഷ് ആര്‍.ജെ., ജനറല്‍ സെക്രട്ടറിയായി ഷിബിന്‍ ലാല്‍, ട്രഷറര്‍ ആയി അനീഷ് നായര്‍ എന്നിവരെ ഐക്യകണ്‌ഠേന തിരെഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: മനോജ് മാവേലിക്കര (അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍), ജേക്കബ് തമ്പി(അഡൈ്വസറി കമ്മിറ്റി വൈസ് ചെയര്‍മാന്‍), ജോസഫ് സെബാസ്റ്റ്യന്‍ (വൈ.പ്രസിഡന്റ്), പ്രവീണ്‍ കുമാര്‍ (ജോ.സെക്രട്ടറി), ജിതിന്‍ കൃഷ്ണ (ജോ.ട്രഷറര്‍), ജിഷ അനു (ലേഡീസ് വിംഗ് കോഡിനേറ്റര്‍ ), രാധാ റ്റി. നായര്‍ (ലേഡീസ് വിംഗ് ജോ. കോഡിനേറ്റര്‍), പ്രശാന്ത് കൊയിലാണ്ടി (ഈവന്റ് കോഡിനേറ്റര്‍), രാജ് ഭണ്ഠാരി (ജോയിന്റ് ഇവന്റ് കോഡിനേറ്റര്‍), അനില്‍ നമ്പ്യാര്‍ (മീഡിയാ കോഡിനേറ്റര്‍), ശരത് കാട്ടൂര്‍ (ജോ.കോഡിനേറ്റര്‍), സാജു സ്റ്റീഫന്‍(പിആര്‍ഒ),മഹേഷ് ബി (ഫാന്‍സ് ഷോ കോഡിനേറ്റര്‍).
കേന്ദ്ര കമ്മിറ്റി അംഗങ്ങളായി രഞ്ജിത്ത് നായര്‍, അലക്‌സ് പി ജേക്കബ്, അനില്‍ ആര്‍എസ്, രഞ്ജിത്ത് രാജ്, രമേശന്‍ ടി.എം., അഖില്‍ സി.എ., എന്നിവരും ഏരിയാ കോഡിനേറ്റേര്‍ മാരായി, വേണുഗോപാല്‍ രാജന്‍ നായര്‍,ഹനീഷ് (അബ്ബാസിയ),അനസ് എ റഷീദ് (ഫര്‍വ്വാനിയ), പ്രേംശരത് (സാല്‍മിയ), ഷിജു മോഹന്‍ (മെഹബുല്ല), അര്‍ജ്ജുന്‍ സത്യമോഹന്‍ (ഫഹഹീല്‍), മനോജ് എസ് (ജഹറ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഗ്ലോബല്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസ്സോസിയേഷന്‍ പ്രസിഡന്റായി ഹരികൃഷ്ണനേയും സെക്രട്ടറിയായ് ലെനിന്‍ ഗോപാലിനെയും തിരെഞ്ഞെടുത്തു. ബിഡികെ കുവൈറ്റ് പ്രസിഡന്റ്, രഘുബാല്‍ തെങ്ങുംതുണ്ടില്‍, ബിഡികെ കേരള സ്റ്റേറ്റ് കമ്മിറ്റി അംഗം ബിജു കുമ്പഴ എന്നിവര്‍ പുതിയ ഭരണസമിതിയ്ക്ക് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
Content Highlights: Lal Cares and Mohanlal Fans Online Unit Kuwait
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..