-
മനാമ: ലാല്‍ കെയേഴ്‌സ് ബഹ്‌റൈന്‍ പൊന്നോണ സംഗമം എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ സംഘിപ്പിച്ചു. സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡന്റ് എഫ്.എം.ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അനില്‍ യു.കെ, മോനി ഒടിക്കണ്ടത്തില്‍, ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകളറിയിച്ചു. വൈസ് പ്രസിഡന്റ് ഡിറ്റോ ഡേവിസ്, ജോയിന്റ് സെക്രട്ടറി അരുണ്‍ ജി.നെയ്യാര്‍, ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ ഡേവിസ് നന്ദി പറഞ്ഞു. ലാല്‍കെയേഴ്‌സ് അംഗമായ സജീഷ് പന്തളത്തെ ചടങ്ങില്‍ എബ്രഹാം ജോണ്‍ ഉപഹാരം നല്‍കി ആദരിച്ചു. വിപുലമായ ഓണസദ്യക്കും പൂക്കളമിടലിനും പുറമെ ലാല്‍കെയേഴ്‌സ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്ത വിവിധങ്ങളായ കലാ കായിക പരിപാടികള്‍ക്ക് ദീപക്, ഗോപേഷ്, സുബിന്‍, അരുണ്‍ തൈക്കാട്ടില്‍, ജിതിന്‍ എന്നിവര്‍ നേത്യത്വം നല്‍കി. നസീര്‍, രതിന്‍ തിലക്, വൈശാഖ്, സോനു, പ്രദീപ്, രഞ്ജിത്, ജെയ്‌സണ്‍, രാജീവ്, സുബാഷ് എന്നിവര്‍ നിയന്ത്രിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..