File Photo: Mathrubhumi Library
ദോഹ: ലക്ഷദ്വീപ് സമൂഹത്തിന് ഭരണഘടനാ പരമായി ലഭിച്ച് കൊണ്ടിരിക്കുന്ന അവകാശങ്ങള്‍ ഹനിക്കുന്ന അവിടത്തെ അഡ്മിനിസ്ട്രേറ്ററുടെ അതിക്രമം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ദ്വീപ് സമൂഹത്തിന്റെ പ്രത്യേകമായ പദവികളോ, സാംസ്കാരികമായ സവിശേഷതകളോ പരിഗണിക്കാതെയുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ ഒരു സമൂഹത്തെ സാംസ്കാരികമായി ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരമ്പരാഗത ഉപജീവനമാര്‍ഗങ്ങള്‍ നിര്‍ത്തലാക്കിയും അന്യായമായി സര്‍ക്കാര്‍ മേഖലയിലെ തൊഴിലില്‍ നിന്നും ജനങ്ങളെ പിരിച്ച് വിട്ടും അദ്ദേഹം നടത്തിയ ഉത്തരവുകള്‍ കടുത്ത അനീതിയാണ്.
ദ്വീപിന്റെ പ്രകൃതി സൗന്ദര്യം ഉള്‍ക്കൊള്ളാതെയും ജനഹിതം മാനിക്കാതെയും ഉള്ള അദ്ദേഹത്തിന്റെ നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ജനാധിപത്യ സമൂഹം അടിയന്തിര നടപടി സ്വീകരിക്കണം. ജില്ലാ പഞ്ചായത്തിന്റെ വെട്ടി കുറച്ച അധികാരങ്ങള്‍ തിരിച്ച് നല്‍കാനും ദ്വീപ് സമൂഹത്തിന്റെ സൈ്വരവിഹാരത്തിന് വെല്ലുവിളിയായ അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിച്ച് രാഷ്ട്രീയ നിയമനത്തിന് പകരം ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ദ്വീപ് സമൂഹത്തോട് കാണിക്കുന്ന ഈ അനീതിക്കെതിരെ കേരളീയ സമൂഹം പ്രതികരിക്കണമെന്നും ഈ അനീതി അവസാനിപ്പിക്കാ1ന് കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ക്യു.കെ.ഐ.സി സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..