പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് പ്രതിസന്ധി മൂലം നിര്‍മാണ മേഖലയെ സാരമായി ബാധിച്ചു. വിദേശ തൊഴിലാളികളുടെ കൊഴിഞ്ഞു പോക്ക് നിര്‍മാണ മേഖലയില്‍ വലിയ ഇടിവ് സൃഷ്ടിച്ചതായി സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സ്റ്റേറ്റിസ്റ്റിക്കസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
അതേസമയം കുവൈത്തില്‍ നിന്നും കൊഴിഞ്ഞു പോകുന്ന വിദേശികളില്‍ പ്രഥമ സ്ഥാനത്തു ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം കുവൈത്തില്‍ കോവിഡ് വ്യാപനം ആരോഗ്യ മേഖലയ്ക്ക് മാത്രമല്ല, മറ്റ് മേഖലകളെയും ദോഷകരമായി ബാധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ വളരെയേറെ പ്രതിസന്ധിയിലായ മേഖലയാണ്
കുവൈറ്റിലെ നിര്‍മാണ മേഖല.
നിര്‍മ്മാണ സാമഗ്രികളുടെ വിലയിലെ കുതിച്ചുചാട്ടം, തൊഴിലാളികളുടെ കുറവ്, ഗതാഗതച്ചെലവ്, ഫാക്ടറികളുടെ പ്രവര്‍ത്തന ശേഷി കുറച്ചതിനാല്‍ ഉല്പാദനത്തിലെ കുറവ് എന്നിവ നിര്‍മ്മാണ മേഖലക്ക് തിരിച്ചടിയായതായി നാഷണല്‍ ഇന്‍ഡസ്ട്രീസ് കമ്പനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ബാസല്‍ അല്‍-തുര്കെയ്റ്റ്. വെളിപ്പെടുത്തി.
കൂടാതെ പ്രാദേശികമായി, വാസസ്ഥലങ്ങള്‍ വിതരണം ചെയ്യുന്നതിലെ വര്‍ദ്ധനയാണ് വിലക്കയറ്റത്തിന് കാരണമെനന്നും അദ്ദേഹം ചൂണ്ടി കാണിക്കുന്നു.
ഇതനുസരിച്ചു നിര്‍മ്മാണ സാമഗ്രികളുടെ വില 30 ശതമാനം ഉയരുമെന്നാണ് കണക്കാക്കുന്നത്. ചില സോഴ്സിംഗ് ഫാക്ടറികള്‍ അടച്ചുപൂട്ടിയതിനാല്‍, വര്‍ധിച്ച ആവശ്യകതയും വിപണിയില്‍ ഉല്പന്നങ്ങളുടെ അഭാവവും കാരണം 50 ശതമാനം പ്ലാസ്റ്റികിന്റെ വര്‍ദ്ധനവിന് ഇത് കാരണമായതായതായും അദ്ദേഹം ചൂണ്ടികാണിക്കുന്നു.
അതേസമയം എല്ലാ നിലയിലും കോവിഡ് പ്രതിസന്ധി നിര്‍മ്മാണ മേഖലയെ അതി രൂക്ഷമായി ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
Content Highlights: kuwait
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..