കുവൈത്തിൽ സർക്കാരും പാർലമെന്‍റും ഭിന്നത രൂക്ഷമാകുന്നു, മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചു


പിസി ഹരീഷ്

കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹാമദ് അൽ സബാഹ്നുമായി മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ച. | Photo: KUNA

കുവൈത്ത് സിറ്റി. കുവൈത്തില്‍ സര്‍ക്കാരും പാര്‍ലമെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിച്ചു.

സെയ്ഫ് കൊട്ടാരത്തിലെത്തിയ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷേയ്ഖ് ഹാമദ് ജാബര്‍ അല്‍ അലി അല്‍ സബയും മറ്റു മന്ത്രിമാരും പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിന് രാജി സമര്‍പ്പിച്ചു.

പ്രധാനമന്ത്രിക്കെതിരെയും പുതിയ കുവൈത്ത് സര്‍ക്കാരിനെതിരെയും 38 എം പി മാര്‍ ചേര്‍ന്നാണ് കുറ്റവിചാരണ പ്രമേയം പാര്‍ലമെന്റ് സ്പീക്കറിനു സമര്‍പ്പിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കാന്‍ ഇടയാക്കിയത്. അതേസമയം പ്രതിപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള പാര്‍ലമെന്റില്‍ കുറ്റവിചാരണകള്‍ ആവര്‍ത്തിക്കുമെന്നും, ഇതോടെ സര്‍ക്കാറും പാര്‍ലമെന്റും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമാവുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented