-
കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളും മറ്റു രാജ്യങ്ങളിലേക്ക് യാത്ര പോകുന്നത് മാറ്റി വക്കാന്‍ കുവൈത്ത് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ആഗോള തലത്തില്‍ കോവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികളില്‍ ഉള്‍പെടാതിരിക്കുന്നതിന് യാത്ര ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
സാഹചര്യം കൂടുതല്‍ ആശങ്കക്ക് ഇട നല്‍കുന്നതിനാല്‍ ചില രാജ്യങ്ങള്‍ കര്‍ശനമായ നടപടികളിലേക്ക് നീങ്ങുന്നതിനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നതിനാല്‍,. വിമാന സെര്‍വീസുകള്‍ റദ്ധാക്കുന്നതിനും ലോക്ക്ഡൗണ്‍ തുടങ്ങിയ കടുത്ത നീക്കങ്ങള്‍ ഉണ്ടായാല്‍ യാത്രക്കാര്‍ കുടുങ്ങുമെന്നും മന്ത്രാലയം വാര്‍ത്താ കുറുപ്പിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.
ആഗോള തലത്തില്‍ കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വിദേശയാത്രകള്‍ ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. ലോകം മുഴുവന്‍ കോവിഡ് വ്യാപനത്തിന്റെ ആശങ്കയിലാണെന്നും വിദേശയാത്രക്കൊരുങ്ങുന്ന എല്ലവരും യാത്ര മാറ്റിവെക്കണമെന്നും വിദേശകാര്യമന്ത്രാലയം അഭ്യര്‍ഥിച്ചു. പ്രത്യേക സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിര്‍ദേശം. ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന അണുബാധയുടെ അപകടസാധ്യതയാണ് സൂചിപ്പിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ പല രാജ്യങ്ങളും ലോക്ഡൗണ്‍, വിമാനം റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് പോകാന്‍ സാധ്യത ഏറെയാണ്. വൈറസ് വ്യാപനത്തെ ചെറുക്കാനായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളും ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളും കാരണം ഇത്തരം രാജ്യങ്ങളില്‍ യാത്രക്കാര്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് വിദേശ യാത്രകള്‍ മാറ്റിവെക്കാന്‍വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..