കുവൈത്തിലേക്ക് മടങ്ങി വരേണ്ട ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ പട്ടിക പുറത്തിറക്കി


പി സി ഹരീഷ്

-

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് മടങ്ങി വരേണ്ട കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ പട്ടിക പുറത്തിറക്കി. ഇതനുസരിച്ചു കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടില്‍ പോയി മടങ്ങി വരാന്‍ കഴിയാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓഗസ്റ്റ് ഒന്നിന് മുമ്പായി കുവൈത്തിലേക്ക് മടങ്ങി വരാവുന്നതാണ്.

കുവൈത്ത് ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ പട്ടിക അനുസരിച്ചു വിസ കാലാവധി കഴിഞ്ഞവര്‍ക്കും അവരുടെ കുടുംബ അംഗങ്ങള്‍ക്കും രാജ്യത്തേക്ക് തിരിച്ചു വരാവുന്നതാണ്.

എന്നാല്‍ നിലവില്‍ കുവൈത്തില്‍ ജോലിയില്‍ തുടരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഇതു ബാധകമല്ല.
അവര്‍ക്ക് ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന വാണിജ്യ വിമാന സര്‍വീസുകളില്‍ വരുന്നതിന് നിബന്ധനകളോടെ അധികൃതര്‍ അനുവദിക്കുന്നതാണ് എന്നും വക്താവ് അറിയിച്ചു.

കുവൈത്ത് ആരോഗ്യ മന്ത്രാലയ നിര്‍ദേശമനുസരിച്ചാണ് വ്യോമയാന മന്ത്രാലയം വിദേശ രാജ്യങ്ങളില്‍ തുടരുന്ന ആരോഗ്യ മന്ത്രാലയത്തിന്റ സ്‌പോണ്‍സര്‍ ഷിപ്പിലുള്ള വിദേശികളുടെയും അവരുടെ അടുത്ത കുടുംബങ്ങളുടെയും കാലാവധി കഴിഞ്ഞ താമസ രേഖകള്‍ പുതുക്കുന്നതിന് അനുമതി നല്‍കിയത്.

ഇതോടെ നാട്ടില്‍ പോയി മടങ്ങി വരാന്‍ കഴിയാത്ത മലയികളടക്കമുള്ള ഡോക്ടര്‍, നഴ്സ്, ടെക്നിഷ്യന്‍സ്, കൂടാതെ അഡ്മിനിസ്ട്രേറ്റീവ് ജോലിക്കാര്‍ക്കും ഓഗസ്റ്റ് ഒന്നിന് മുമ്പ് കുവൈത്തില്‍ മടങ്ങിയെത്താവുന്നതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented