Photo: ANI
കുവൈത്ത് സിറ്റി : കുവൈത്തില്‍ ഈദ് അല്‍ അദാ ബലി പെരുന്നാള്‍ അവധി ദിനങ്ങളിലും കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം.
ശനിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാജ്യത്തെ എല്ലാ വാക്സിനേഷന് കേന്ദ്രങ്ങളും രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
എത്രയും വേഗം എല്ലാവര്ക്കും കോവിഡ് വാക്സിന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ മന്ത്രാലയം കര്‍ശനമായ നടപടികള്‍ കൈ കൊള്ളുന്നത്.
അതേസമയം ഫീല്‍ഡ് വാക്സിനേഷനിലൂടെ 1,60,000 വിദേശികള്‍ക്കു കോവിഡ് വാക്സിനേഷന് നല്കാന് സാധിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രാഥമിക ആരോഗ്യ വിഭാഗം മേധാവിയും
പ്രതിരോധ കുത്തിവെപ്പ് ഫീല്‍ഡ് കാമ്പയിന് മേധാവിയുമായ ഡോ.ദിനാ അല്‍ ദുബൈബ് അറിയിച്ചു.
ഇതിനകം ഫീല്‍ഡ് വാക്സിനേഷന്റെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയതയും, അഞ്ചാം ഘട്ടം ആരംഭിച്ചതായും ഡോ. ദിനാ അറിയിച്ചു. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ എല്ലാ വിഭാഗം വിദേശ തൊഴിലാളികളെയും ലക്ഷ്യമാക്കിയാണ് ഫീല്‍ഡ് വാക്സിനേഷന് പുരോഗമിക്കുന്നത്. പുതിയ ഘട്ടത്തില്‍ എല്ലാ വിഭാഗം തൊഴിലാളികളെയും ഉള്‍പ്പെടുത്തി വാക്സിനേഷന് പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഡോ.ദിനാ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..