-
കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ വിമോചന ദിനങ്ങളായ ഫെബ്രുവരി 25, 26 നോടനുബന്ധിച്ചു 830 തടവുകാര്‍ക്ക് അമീറിന്റെ കാരുണ്യം ലഭിക്കും. സ്വദേശികളും വിദേശികളുമടക്കം 830 തടവുകാരെ മോചിപ്പിക്കും. നിലവില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടു ശിക്ഷയനുഭവിക്കുന്ന തടവുകാരില്‍ തെരെഞ്ഞെടുക്കപ്പെട്ട 830 പേര്‍ക്കാണ് മോചനം ലഭിക്കുക. ഇവരില്‍ നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നു.
ക്രിമിനല്‍ കുറ്റ കൃത്യങ്ങളില്‍ ഉള്‍പെടാത്തവരും തടവ് ശിക്ഷ കാലയളവില്‍ നല്ല നടപ്പ് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. തീവ്ര വാദം, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പെടാത്തവരെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദിവാന്‍ എന്നീ മന്ത്രാലയങ്ങളിലെ പ്രത്യേക സമിതിയാണ് ാകുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ കാരുണ്യത്തിന് അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
മന്ത്രിസഭയുടെ പരിഗണക്ക് ശേഷം അമീര്‍ ഒപ്പു വക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. കഴിഞ്ഞ വര്‍ഷവും സ്വദേശികളും വിദേശികളുമായ 706 തടവുകാര്‍ക്ക് അമീറിന്റെ കാരുണ്യം ലഭിച്ചിരുന്നു. ഇവരില്‍ വനിതകളടക്കം നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..