
-
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് പറന്നത് നിരവധി വിമാനങ്ങള്‍. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യ വിമാനം കോഴിക്കോട്ടേക്കും പൊതുമാപ്പ് യാത്രക്കാരുമായി മൂന്നു വിമാനങ്ങളും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും ഇന്ന് യാത്ര തിരിച്ചു.
കുവൈത്ത് എയര്‍ വെയ്സ്, ജസീറ എയര്‍ വെയ്സ് വിമാനങ്ങളിലാണ് കൊച്ചിയിലേക്കും കോഴിക്കോടെക്കും ഡല്‍ഹിയിലേക്കും പൊതുമാപ്പ് യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്നത്. അതേസമയം കുവൈത്തിലെ പ്രമുഖ സ്വകാര്യ കമ്പനിയായ എന്‍എസ്എച്ച് ഗ്രൂപ്പിന്റെ 520 യാത്രക്കാരുമായി 3 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ തിരുവന്തപുരത്തേക്കും ലക്നൗവിലേക്കും പുറപ്പെട്ടു. അടുത്ത ദിവസങ്ങളിലും പത്തിലേറെ വിമാന സര്‍വീസുകളിലായി ജീവനക്കാരെ നാട്ടിലെത്തിക്കും.
വ്യാഴാഴ്ച മുതല്‍ കൂടുതല്‍ വിമാന കമ്പനികളുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും സര്‍വീസ് നടത്തും. ട്രാവല്‍ ഏജന്‍സികളായ അല്‍റാഷിദ് ഇന്റര്‍ നാഷനല്‍, ഐ.ടി.എല്‍ വേള്‍ഡ്, അക്ബര്‍ ട്രാവല്‍സ്, ബുദൂര്‍ ട്രാവല്‍സ്, അല്‍ ഹിന്ദ് ട്രാവല്‍സ് മുതലായ സ്ഥാപനങ്ങളാണ് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസ് നടത്തുന്നത്. ഇതിന് പുറമെ കല കുവൈത്ത്, കുവൈത്ത് എയര്‍ വെയ്സുമായി ചേര്‍ന്ന് നേരിട്ടാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്ക്കാരിക സംഘടനകളായ
കെ.എം.സി.സി, കെ.കെ.എം.എ, ഓ.ഐ.സി.സി, കെ.ഐ.ജി, ഐ.എം.സി.സി, കാസര്‍ഗോഡ് എക്സ്പാറ്റ് അസോസിസിയേഷന്, ഫ്രെണ്ട്സ് ഓഫ് കണ്ണൂര്‍, തിരുവനന്തപുരം എക്സ്പാറ്റ് അസോസിസിയേഷന്, പല്‍പക്, ജെ.സി.സി. എന്നീ സംഘടനകളും വിമാനം ചാര്‍ട്ട് ചെയ്യുന്നുണ്ട്.
ഇതിനു പുറമെയാണ് വിവിധ ഇന്ത്യന്‍ കമ്പനികളും ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനു ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളില്‍ നിരവധി ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ നിരവധി പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാവുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..