കുവൈത്തില്‍ കോവിഡ് വാക്സിനേഷന്‍ എടുക്കാത്തവര്‍ക്ക് കര്‍ശന നിയന്ത്രണം


പി സി ഹരീഷ്

മാളുകളിലും, റെസ്റ്റാറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവേശനമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11 കോവിഡ് മരണവും 1,962 പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു :.

കുവൈത്തിലെ ഷോപ്പിംഗ് മാളുകളിലെ തിരക്ക് | ഫോട്ടോ: കുനാ

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഞായറാഴ്ച മുതല്‍ കോവിഡ് വാക്സിനേഷന്‍ എടുക്കാത്തവര്‍ക്ക് ഷോപ്പിംഗ് മാളുകള്‍ റെസ്റ്റാറന്റുകള്‍, ക്ലബ്ബുകള്‍,സലൂണുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവേശനമില്ല.
ഇതു സംബന്ധിച്ച് കോവിഡ് എമര്‍ജന്‍സി സമിതിയുടെ നിര്‍ദേശ പ്രകാരമാണ് മന്ത്രിസഭ ഉത്തരവിറക്കിയത്.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളും മരണ നിരക്കും ഉയരുന്ന. സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സിവില്‍ ഐഡി ആപ്പില്‍ പച്ചയോ മഞ്ഞയോ പ്രതിരോധ സ്റ്റാറ്റസ് ഹാജരാക്കണം.
സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡി അല്ലെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഇമ്മ്യൂണ്‍ ആപ്പ് സ്റ്റാറ്റസ് അനുസരിച്ചായിരിക്കും പ്രവേശനം അനുവദിക്കുക.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 10 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1, 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 1,913 ആയും ആകെ കോവിഡ് ബാധിച്ചവര്‍ 3,48,262 ആയും ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

അതേസമയം 1,632 പേര്‍ കൂടി രോഗ മുക്തരായതായും, ഇതിനകം 3,27,734 പേര്‍ രാജ്യത്ത് കോവിഡ് രോഗ മുക്തരായതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 14,191 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,702 പേരില്‍ കോവിഡ് രോഗം കണ്ടെത്തിയത്.
, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.99 ശതമാനമാണ്.

നിലവില്‍ 18,615 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 271 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതയും ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

Content Highlight: Kuwait to allow entry of fully vaccinated non-citizens from Aug 1

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022

Most Commented